Hot, കായികം, പുതിയ വാർത്തകൾ, വിനോദം

സചിന്‍ എ ബില്യണ്‍ ഡ്രീംസ് നാളെ തിയേറ്ററുകളില്‍; സിനിമയെ കുറിച്ച് അറിയേണ്ടത്

(www.k-onenews.in) ക്രിക്കറ്റ് ‘ദൈവം’ സചിനെ കുറിച്ചുള്ള ആത്മകഥാ സിനിമ സചിന്‍ എ ബില്യണ്‍ ഡ്രീംസ് എന്ന സിനിമയുടെ ട്രയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. വന്‍ വരവേല്‍പ്പോടെയാണ് സിനിമാ ലോകവും സാമൂഹിക മാധ്യമങ്ങളും ട്രയ്‌ലറിനെ ഏറ്റെടുത്തത്. മൂന്നു തലമുറയുടെ സിരകളില്‍ ആവേശമായി ത്രസിച്ചു നിന്ന സചിന്‍ എന്ന വികാരത്തെ എത്രമാത്രം സിനിമയില്‍ പ്രതിഫലിപ്പിക്കാനാകും എന്ന് ഉറ്റുനോക്കുയാണ് ക്രിക്കറ്റ്-സിനിമാ ലോകങ്ങള്‍. സിനിമയെ കുറിച്ച് അറിയേണ്ട പത്തുകാര്യങ്ങള്‍

1 – സംവിധാനം: ചിത്രം സംവിധാനം ചെയ്യുന്നത് ലണ്ടനിലെ എഴുത്തുകാരനും സ്‌പോര്‍ട്‌സ് സംവിധായകനുമായ ജെയിംസ് എര്‍സ്‌കിനെ. വണ്‍ നൈറ്റ് ഇന്‍ ടൂറിന്‍, ബാറ്റ്ല്‍ ഓഫ് സെക്‌സസ് എന്നീ സിനിമകളും ഇംഗ്ലീഷ് ക്രിക്കറ്റിനെ കുറിച്ച് ഫ്രം ദ ആഷസ് എന്ന ഡോക്യമെന്ററിയും ചെയ്തിട്ടുണ്ട്. 1990ലെ ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമിനെ കുറിച്ചുള്ള സിനിമയാണ് വണ്‍ നൈറ്റ് ഇന്‍ ടൂറിന്‍. ‘ഒരു തലമുറയിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ സാഹസം’ എന്നാണ് ഡെയ്‌ലി മെയ്ല്‍ ചിത്രത്തെ വിശേഷിപ്പിച്ചത്. 1973ല്‍ ബില്ലി ജീന്‍ കിങും ബോബി റിഗ്‌സും തമ്മിലുള്ള ടെന്നീസ് പോരാട്ടത്തെ ആസ്പദമാക്കിയുള്‌ലതാണ് ദ ബാറ്റ്ല്‍ ഓഫ് സെക്‌സസ്.

2 – നിര്‍മാണം: സിനിമ നിര്‍മിക്കുന്നത് സചിന്റെ അടുത്ത സുഹൃത്ത് വരി ഭഗ്ചന്ദ്ക. മുന്‍ ക്രിക്കറ്റ് കളിക്കാരനായിരുന്നു ഇദ്ദേഹം. ആഡ് ഫിലിം ഡയറക്ടറും 200 നോട്ട് ഔട്ട് എന്ന പരസ്യക്കമ്പനിയുടെ ഉടമയും. ഇദ്ദേഹമാണ് ചിത്രത്തിന്റെ ആശയം മുന്നോട്ടുവെക്കുന്നത്. കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറിലാണ് നിര്‍മാണം.

3-സംഗീതം; ഓസ്‌കര്‍ പുരസ്‌കാര ജേതാവും ഇന്ത്യന്‍ സംഗീതത്തിലെ ഇതിഹാസവുമായി എ.ആര്‍ റഹ്മാന്‍

4- ആദ്യ പോസ്റ്റര്‍; 55 ദിവസത്തെ പരിശീലനം, ഒരൊറ്റ ജോഡി കുപ്പായം, സചിന്റെ കഥ. ഇതായിരുന്നു ആദ്യ പോസ്റ്ററിലെ വാചകം.

— SachinABillionDreams (@SachinsLovers) April 4, 2017 “>

ട്രയിലര്‍ പുറത്തിറക്കുന്ന വേളയില്‍ ഭാര്യക്കും കുട്ടികള്‍ക്കുമൊപ്പം

5- വിതരണം; ചിത്രത്തിന്റെ വിതരണാവകാശം മുംബൈയിലെ സിനിമാ വിതരണക്കാരനായ അനല്‍ തദാനി വാങ്ങി. ബാഹുബലിയുടെ ഹിന്ദി പതിപ്പും റിലീസ് ചെയ്യുന്നത് (കരണ്‍ ജോഹറിനൊപ്പം) ഇദ്ദേഹമാണ്. ബോളിവുഡ് താരം രവീണ ടണ്ടനാണ് തദാനിയുടെ ഭാര്യ.

6- ട്രയ്‌ലര്‍- ഏപ്രില്‍ 13ന് വ്യാഴാഴ്ചയാണ് സിനിമയുടെ ട്രയ്‌ലര്‍ പുറത്തിറക്കിയത്. 24 മണിക്കൂറിനുള്ളില്‍ ഒരു കോടിയിലധികം പേര്‍ ട്രയ്‌ലര്‍ കണ്ടു. അഞ്ചു ദശലക്ഷം പേര്‍ യൂ ട്യൂബിലും അഞ്ചു ദശലക്ഷം പേര്‍ ഫേസ്ബുക്കിലും. #SachinABillionDreams എന്ന ഹാ്ഷ് ടാഗ് ട്വിറ്ററില്‍ ട്രന്‍ഡാണിപ്പോള്‍. ‘ 1983ല്‍ ഇന്ത്യ ലോകകപ്പ ജയിക്കുമ്പോള്‍ പത്തു വയസ്സുള്ള കുട്ടിയായിരുന്നു ഞാന്‍’ എന്ന സചിന്റെ വാക്കുകളോടാണ് ട്രയ്‌ലര്‍ ആരംഭിക്കുന്നത്.


7- മാറ്റങ്ങള്‍; കളിയില്‍ പെര്‍ഫക്ഷനിസ്റ്റായ സചിന്‍ തിരക്കഥയുടെ ആദ്യ രൂപത്തില്‍ പ്രൊഫഷണല്‍ സിനിമാ വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം മാറ്റങ്ങള്‍ വരുത്തിയിരുന്നു. സചിന്റെ മാതൃഭാഷയായ മറാഠിയിലും ഇതേ ദിവസം ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

8- ബജറ്റ്: 30 കോടി രൂപ മുതല്‍ മുടക്കിയാണ് ചിത്രീകരണം എന്നാണ് റിപ്പോര്‍ട്ട്


ട്രയിലര്‍ പുറത്തിറക്കുന്ന സചിന്‍

9- താരങ്ങള്‍; സചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, മയുരേഷ് പെം, നിതിന്‍ ടെണ്ടുല്‍ക്കര്‍, മഹേന്ദ്രസിങ് ധോണി, അഞ്ജലി ടെണ്ടുല്‍ക്കര്‍ എന്നിവര്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

10- മൂന്നാം ജീവചരിത്ര സിനിമ:  ഈയിടെ പുറത്തിറങ്ങുന്ന മൂന്നാമത്തെ ജീവചരിത്ര സിനിമാണ് സചിന്‍ എ ബില്യണ്‍ ഡ്രീം. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ ജീവിതം ആസ്പദമാക്കിയുള്ള അസ്ഹര്‍, മഹേന്ദ്രസിങ് ധോണിയുടെ ജീവിതം പറയുന്ന എം.എസ് ധോണി: ദ അണ്‍ടോള്‍ഡ് സ്‌റ്റോറി എന്നിവയാണ് ഈയിടെ പുറത്തുവന്ന ക്രിക്കറ്റ് ജീവചരിത്ര സിനിമകള്‍.

View image on TwitterView image on TwitterView image on TwitterView image on Twitter

കേരളം, ഒഡീഷ, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ചിത്രത്തിന് നികുതിയിളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, ഡോക്യുമെന്ററി ഫിലിം എന്ന നിലയില്‍ സിനിമ ബോക്‌സ്ഓഫീസില്‍ വിജയമാകണമെന്നില്ലെന്ന് മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പരമാവധി 30 കോടി രൂപ വരെ നേടാം എന്നാണ് ട്രേഡ് അനാലിസ്റ്റ് സുമിത് കാഡെലിന്റെ നിരീക്ഷണം. സചിന് ഇന്ത്യയിലുള്ള കോടിക്കണക്കിന് ആരാധകര്‍ സിനിമ വിജയിപ്പിക്കുമെന്നും ഡോക്യു ഫിലിമിന് ഇതു തന്നെ വന്‍ കളക്ഷനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ധോണിയെ കുറിച്ചുള്ള സിനിമ ഏകദേശം 130 കോടി രൂപയാണ് ബോക്‌സ്ഓഫീസില്‍ നിന്ന് വാരിക്കൂട്ടിയത്. പ്രണയവും സസ്‌പെന്‍സും നിറഞ്ഞ സിനിമയായിരുന്നു ഈ ചിത്രം.

Previous ArticleNext Article