Hot, കേരളം, ജില്ലാ വാര്‍ത്തകള്‍, പുതിയ വാർത്തകൾ, വേര്‍പാട്

റമദാൻ ആശംസകൾ നേർന്ന് മുഹമ്മദ്‌ യാത്രയായി; നാടിനെ കണ്ണീരണിയിച്ച്‌ ബൈക്കപകടത്തിൽ മരണപ്പെട്ട വിദ്യാർത്ഥിയുടെ വാട്സാപ്പ്‌ സ്റ്റാറ്റസ്‌

IMG_7747

കാസർഗോഡ്‌: (www.k-onenews.in)

“യാത്ര ചോദിക്കാൻ കഴിഞ്ഞെന്ന് വരില്ല., എങ്കിലും പറയുവാ..പടച്ചവൻ വിളിച്ചാൽ ഞമ്മളങ്ങട്ട്‌ പോവും, എല്ലാം പൊരുത്തപ്പെടുക #RAMALAN MUBARAK “

നാടും നഗരവും പുണ്യമാസത്തെ വരവേൽക്കാനൊരുങ്ങുമ്പോൾ നഗര മധ്യത്തിലുണ്ടായ ബൈക്കപകടത്തിൽ പൊലിഞ്ഞു പോയ വിദ്യാർത്ഥിയെ ഓർത്ത്‌ വിതുമ്പുകയാണ് ഒരു നാട്‌ മുഴുവൻ.

കാസർഗോഡ്‌ പുതിയ ബസ്‌സ്റ്റാൻഡ്‌ പരിസരത്ത്‌ വെള്ളിയാഴ്ച്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട കല്ലങ്കൈയിലെ മുഹമ്മദിന്റെ വാട്സാപ്പ്‌ സ്റ്റാറ്റസിലെ വേർപ്പാടിന്റെ മുന്നറിയിപ്പും റമദാൻ ആശംസകളും ‌കണ്ട്‌ കണ്ണീരണിയുകയാണു ഉറ്റവരും സുഹൃത്തുക്കളും.

മൊഗ്രാല്‍ പുത്തൂര്‍ കല്ലങ്കൈയിലെ അബ്ദുൽ റഹ്മാന്‍ – സുഹറ ദമ്പതികളുടെ മകൻ മുഹമ്മദ് (22) വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം ജെ കെ ഹോട്ടലിന് മുന്നില്‍ വെച്ചുണ്ടായ അപകടത്തിലാണ് മരണപ്പെട്ടത്‌.

പോപുലർ ഫ്രണ്ട്‌- എസ്‌ഡിപിഐ പ്രവർത്തകനായ മുഹമ്മദ്‌ ഇന്ന് വൈകിട്ട്‌ ഹാദിയ വിഷയത്തിൽ നഗരത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിലും പങ്കെടുത്തിരുന്നു.
പ്രകടനം കഴിഞ്ഞ്‌ വീട്ടിലേക്ക്‌ മടങ്ങുകയും മഗ്‌രിബ്‌ നമസ്കാര ശേഷം നഗരത്തിലേക്ക്‌ വീണ്ടും വരുമ്പോഴായിരുന്നു അപകടം.
മുഹമ്മദ്‌ സഞ്ചരിച്ചിരുന്ന ബൈക്ക്‌ നിയന്ത്രണം വിട്ട്‌ മംഗലാപുരം ഭാഗത്തേക്ക്‌ പോവുകയായിരുന്ന ലോറിക്കടിയിൽ പെടുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് നിര്‍ത്താതെ പോയ ലോറി പോലീസും നാട്ടുകാരും ചേര്‍ന്ന് മൊഗ്രാല്‍ പുത്തൂരില്‍ വെച്ച് പിടികൂടുകയായിരുന്നു.
ലോറി ഡ്രൈവര്‍ക്കെതിരെ കേസെടുക്കുമെന്ന് ടൗണ്‍ പോലീസ് എസ്‌ഐ അജിത്‌ കുമാർ അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാസർഗോഡ്‌ ജനറൽ ആശുപത്രിയിലേക്ക്‌ മാറ്റിയിരിക്കയാണ്.
മംഗലാപുരം പി എ കോളജിലെ രണ്ടാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് മരിച്ച മുഹമ്മദ്.
സഹോദരങ്ങൾ: അബ്ദുൽ ഖാദർ, അഹ്മദ്‌, റാഫില, റാഹില

Previous ArticleNext Article