കായികം

കൊൽക്കത്തയിൽ റിയൽ-ബാഴ്‌സ ലെജന്ഡ്സ് എൽക്ലാസിക്കോ

(www.k-onenews.in) അവിശ്വസിക്കേണ്ട! കൊൽക്കത്തയിൽ എൽക്ലാസികോ നടക്കാൻ പോകുന്നു;റിയൽ മാഡ്രിഡിന്റെയും ബാർസലോണയുടെയും ലെജന്ഡ്സ് ടീമാണ് സെപ്തംബര് മൂന്നിന് കൊല്കത്തയിൽ മാറ്റുരക്കുക.

ഡച്ച് ഫുട്ബോൾ ഇതിഹാസം യോഹാൻ ക്രൈഫിന്റെ സ്മരണക്കായാണ് മാച്ച് സംഘടിപ്പിക്കുന്നത്. സാൻറിയാഗോ ബെർണബ്യൂവിൽ നടന്ന ഒരു പ്രഖ്യാപനത്തിലൂടെ റയൽ മാഡ്രിഡ് ഇതിഹാസം അൻസിയോയോ അമോറോ അടക്കമുള്ള കളിക്കാരാണ് വാർത്ത സ്ഥിരീകരിച്ചത്.

ഫുട്ബോൾ നെക്സ്റ്റ് ഫൌണ്ടേഷൻ എന്ന ടീമാണ് മത്സരം സംഘടിപ്പിക്കുന്നത്. പ്രസിദ്ധമായ സാൾട്ട് ലേക് സ്റ്റേഡിയം കളിക്ക് വേണ്ടി വിട്ടു കിട്ടില്ല. പകരം ഐ എസ് എൽ മത്സരങ്ങൾ നടന്ന രബീന്ദ്ര സരോവർ സ്റ്റേഡിയത്തിലായിരിക്കും കളി. ഒക്ടോബറിൽ ഫിഫ അണ്ടർ-17 ലോകകപ്പിന് വേണ്ടി തയാറാകുന്നതിനാലാണ് സാൾട്ലേകിൽ കളി നടക്കാത്തത്.

മോഹൻ ബഗനും ഈസ്റ്റ് ബംഗാളും ഉൾപ്പെടുന്ന ഫുട്ബോൾ ഡെർബിക്ക് പ്രസിദ്ധമായ കൊൽക്കത്തയിൽ എൽക്ലാസിക്കോ നടക്കുന്നത് വിശ്വസിക്കാനാകുന്നില്ലേ? കേരളത്തിൽ നിന്നും കൊൽക്കത്തയിലേക്ക് ഉള്ള ട്രെയിൻ സമയമൊക്കെ നോക്കി വെക്കുന്നത് നന്നായിരിക്കും.

ഇതിനിടയിലും സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോ എന്നാണ് ഇന്ത്യയിലെത്തുക എന്നാണ് ഫുട്ബോൾ ഫാൻസ്‌ അത്ഭുതപ്പെടുന്നത്.

Previous ArticleNext Article