Hot, കേരളം, ജില്ലാ വാര്‍ത്തകള്‍, പുതിയ വാർത്തകൾ, വേര്‍പാട്

സഹപ്രവർത്തകരേയും,സഹപാഠികളേയും കണ്ണീരിലാഴ്ത്തി മുഹമ്മദിന് നാട് വിട നൽകി

ചൗക്കി: (www.k-onenews.in) കഴിഞ്ഞ ദിവസം ടൗണിൽ ബൈക്കപകടത്തിൽ മരണപ്പെട്ട മുഹമ്മദ് കല്ലങ്കൈയുടെ മരണവാർത്ത അറിഞ്ഞ് സമൂഹത്തിലെ നാനാതുറകളിലെ നൂറ് കണക്കിന് ആളുകളാണ് ജനറൽ ആസ്പത്രിയിലും, മലിക്ദീനാർ പള്ളിയിലും ,അദ്ദേഹത്തിന്റെ വീട്ടിലും എത്തിയത്
നാട്ടിലും അല്ലാതെയും നല്ലൊരു സുഹൃത്ബന്ധത്തിന്റെ ഉടമയും പോപുലർ ഫ്രണ്ടിന്റെ സജീവ പ്രവർത്തകനും പി.എ – എൻജിനിയർ കോളേജ് വിദ്യാർത്ഥിയുമായ  മുഹമ്മദിന്റെ വിയോഗം സുഹൃത്തുകളിലും സഹപാഠികളിലും, സഹപ്രവർത്തകരിലും കണ്ണീരും വേദനയുമാണ് ഉണ്ടാക്കിയത് മരണവിവരമറിഞ്ഞ് ഗൾഫിലായിരുന്ന ബാപ്പ അബ്ദുൽ റഹ്മാൻ നാട്ടിലെത്തി. എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുൽ മജീദ് ഫൈസി, പോപുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അബ്ദുൽ ലത്തീഫ് എസ്.ഡി.പി ഐ സംസ്ഥാന സമിതി അംഗം കെ.അബ്ദുൽ ജബ്ബാർ, ജില്ലാ പ്രസിഡന്റ് എൻ.യു അബ്ദുൽ സലാം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീർ, മൊഗ്രാൽപുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ എ ജലീൽ, പോപുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് വൈ.മുഹമ്മദ്, സെക്രട്ടറി മുഹമ്മദ് ഹനീഫ്, എസ്.ഡി.പി.ഐ നേതാക്കളായ ഡോ.സി.ടി സുലൈമാൻ, അബ്ദുല്ല എരിയാൽ, ഖാദർ അറഫ, ഹാരിസ് .ടി .കെ, ഇഖ്ബാൽ ഹൊസങ്കടി, സകരിയ്യ ഉളിയത്തടുക തുടങ്ങി നിരവദിയാളുകളാണ് വീട്ടിലെത്തി അശോചനം അറീച്ചത് നൂറ് കണക്കിന് ആളുകൾ പങ്കെടുത്ത് ജനാസ നിസ്ക്കാരം മാലിക് ദിനാർ പള്ളിയിലും ,ചൗക്കി കായില പള്ളിയിലും നടന്നു മയ്യത്ത് ചൗക്കി കായില പള്ളിയിൽ മറവു ചെയ്തു

Previous ArticleNext Article