Hot, കേരളം, പുതിയ വാർത്തകൾ, രാഷ്ട്രീയം

ഡോ:ഹാദിയ കേസ്; മുസ് ലിം സംഘടനകൾ ഹൈക്കോടതിയിലേക്ക്‌ നടത്തിയ മാർച്ചിൽ സംഘർഷം, നിരവധി പേർക്ക്‌ പരിക്ക്‌

IMG_7775 IMG_7778എറണാകുളം: (www.k-onenews.in)

ഇസ്‌ലാം സ്വീകരിച്ച ഹാദിയ എന്ന യുവതിയുടെ വിവാഹം അസാധുവാക്കിയ ഹൈക്കോടതി നിലപാടില്‍ പ്രതിഷേധിച്ച്‌ വിവിധ മുസ്ലിം സംഘടനകളുടെ കൂട്ടായ്മയായ മുസ്ലിം ഏകോപന സമിതിയുടെ നേതൃത്വത്തിൽ ഹൈക്കോടതിയിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിൽ സംഘർഷം.
പ്രതിഷേധക്കാർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
ആയിരത്തോളം വരുന്ന പ്രതിഷേധക്കാർ ബാരിക്കേഡ്‌ മറികടന്നതോടെ പോലീസ്‌ തടയുകയും ഇത്‌ സംഘർഷത്തിലേക്ക്‌ നീങ്ങുകയുമായിരുന്നു.
തുടർന്ന് പോലീസ്‌ ഗ്രനേഡ്‌ പ്രയോഗിച്ചു. പോലീസ്‌ മർദനത്തിൽ നിരവധി മുസ്ലിം ഏകോപന സമിതി പ്രവർത്തകർക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. ഇവരെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.

Previous ArticleNext Article