Hot, കേരളം, പുതിയ വാർത്തകൾ

ഡോ:ഹാദിയ കേസ്‌; എറണാകുളം ജില്ലയിൽ നാളെ മുസ് ലിം ഏകോപന സമിതി ഹർത്താൽ പ്രഖ്യാപിച്ചു

എറണാകുളം: (www.k-onenews.in)

എറണാകുളം ജില്ലയിൽ നാളെ (ചൊവ്വാഴ്ച്ച) ഹർത്താൽ. ഇസ്‌ലാം സ്വീകരിച്ച ഹാദിയ എന്ന യുവതിയുടെ വിവാഹം അസാധുവാക്കിയ ഹൈക്കോടതി നിലപാടില്‍ പ്രതിഷേധിച്ച്‌ വിവിധ മുസ്ലിം സംഘടനകളുടെ കൂട്ടായ്മയായ മുസ്ലിം ഏകോപന സമിതിയുടെ നേതൃത്വത്തിൽ ഹൈക്കോടതിയിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിനു നേരെ പോലീസ്‌ നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ചാണു ഹർത്താൽ. ആയിരത്തോളം വരുന്ന പ്രതിഷേധക്കാർക്കു നേരെ പോലീസ്‌ ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചിരുന്നു. പോലീസ്‌ മർദനത്തിൽ നിരവധി മുസ്ലിം ഏകോപന സമിതി പ്രവർത്തകർക്ക്‌ പരിക്കേറ്റ സാഹചര്യത്തിലാണു ഹർത്താൽ പ്രഖ്യാപിച്ചത്‌.

Previous ArticleNext Article