Hot, കേരളം, പുതിയ വാർത്തകൾ, രാഷ്ട്രീയം

മുസ്ലിം ഏകോപന സമിതിയുടെ എറണാകുളം ജില്ലാ ഹർത്താൽ പൂർണ്ണം; സമാധാനപരം

IMG_7816 IMG_7817 IMG_7818എറണാകുളം:(www.k-onenews.in)
മുസ്ലിം ഏകോപന സമിതി ആഹ്വാനം ചെയ്ത എറണാകുളം ജില്ലാ ഹാർത്താൽ പൂർണ്ണം.

കടകളെല്ലാം അടഞ്ഞു കിടക്കുകയാണ്. സ്വകാര്യ ബസുകളും നിരത്തിലിറങ്ങിയില്ല. ദീർഘദൂര കെഎസ്‌ആർടിസി ബസുകൾ സർവ്വീസ്‌ നടത്തുന്നുണ്ട്‌. എറണാകുളം, പെരുമ്പാവൂർ, ആലുവ, പരവൂർ, കലൂർ തുടങ്ങി ജില്ലയിലെ വിവിധയിടങ്ങളിൽ മുസ്‌ലിം ഏകോപന സമിതി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. ഹർത്താൽ പൊതുവേ സമാധാനപരമാണ്. എവിടെയും അനിഷ്ട സംഭവങ്ങളൊന്നും തന്നെ റിപ്പോർട്ട്‌ ചെയ്തിട്ടില്ല.

ഇസ്ലാം സ്വീകരിച്ച ഹാദിയ എന്ന യുവതിയുടെ വിവാഹം റദ്ദ്‌ ചെയ്ത്‌ ഭരണഘടനാ വിരുദ്ധമായി നിർബന്ധപൂർവ്വം അവരെ വീട്ടിലേക്ക്‌ പറഞ്ഞയച്ച കോടതി വിധിയിൽ പ്രതിഷേധിച്ചാണു കഴിഞ്ഞ ദിവസം മുസ്ലിം ഏകോപന സമിതി പ്രവർത്തകർ ഹൈക്കോടതി മാർച്ച്‌ സംഘടിപ്പിച്ചത്‌.

ഇതിനിടെ മുസ്ലിം ഏകോപന സമിതി പ്രവർത്തകരെ മർദ്ദിച്ച പോലീസ്‌ നടപടിയിൽ പ്രതിഷേധിച്ചാണു ഹർത്താൽ പ്രഖ്യാപിച്ചത്‌.
എന്നാൽ സോഷ്യൽ മീഡിയയിലടക്കം ഹർത്താലിനെതിരായും വ്യാപക അക്രമമുണ്ടാവുമെന്ന തരത്തിലും പ്രചാരണമുണ്ടായിരുന്നെങ്കിലും അതൊന്നും ജില്ലാ ഹർത്താലിനെ ബാധിച്ചിട്ടില്ലെന്നാണു നാട്ടുകാർ പറയുന്നത്‌.

Previous ArticleNext Article