Hot, ജില്ലാ വാര്‍ത്തകള്‍, പുതിയ വാർത്തകൾ

ഡോ.ഹാദിയാ കേസ്‌; കോടതികൾ നിഷ്പക്ഷമാകണം- വിമൺ ഇന്ത്യ മൂവ്മെന്റ്

കാസർകോട്(www.k-onenews.in)

ഡോ.ഹാദിയ കേസിൽ കോടതികൾ നിഷ്പക്ഷ നിലപാടെടുക്കണമെന്ന് വുമൺസ്‌ ഇന്ത്യ മൂവ്‌മെന്റ്‌ ആവശ്യപ്പെട്ടു.

പൗരവകാശ, വിശ്വാസ സ്വാതന്ത്ര്യ നിഷേധങ്ങൾക്കെതിരെയും സംഘപരിവാരിന്റെ നിർബന്ധിത മത പരിവർത്തന ശ്രമത്തിനെതിരെയും
വിമൺസ്‌ ഇന്ത്യ മൂവ്മെന്റ്(WIM) കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ ബസ്റ്റാന്റ് പരിസരത്തെ ഒപ്പുമരചുവട്ടിൽ നടത്തിയ പ്രതിഷേധ ധർണ്ണയിലാണ് ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടത്‌.

ധർണ്ണ എസ്‌ ഡി. പി. ഐ ജില്ലാ പ്രസിഡന്റ് എൻ.യു. അബ്ദുൽ സലാം ഉൽഘാടനം ചെയ്തു.
വിമൺ ഇന്ത്യ മൂവ്മെന്റ്‌ ജില്ലാ ജനറൽ  സെക്രട്ടറി
ഖമറുൽ ഹസീന, നജ്മുന്നിസ റഷീദ്, ഷാഹിദാ ഹാരിസ്, ഖൈറുന്നിസാ അറഫ, ഫരീദ ഖലിൽ.,ഖദീജ ബാനു, സാഹിദാ ഷാ തുടങ്ങിയവർ സംസാരിച്ചു.

Previous ArticleNext Article