Hot, അന്താരാഷ്ട്രം, പുതിയ വാർത്തകൾ, പ്രവാസി

മർദ്ധിതരെ സഹായിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന ധീരമായ നിലപാടുകളുടെ പേരിൽ ഖത്തർ വേട്ടയാടപ്പെടുന്നു ; ആഗോള മുസ്ലിം പണ്ഡിത സഭ

ദോഹ: (www.k-onenews.in)

മര്‍ദ്ധിതരെ സഹായിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന ധീരമായ നിലപാടുകളുടെ പേരിൽ ഖത്തർ വേട്ടയാടപ്പെടുകയാണെന്ന് ആഗോള മുസ്ലിം പണ്ഢിത സഭയുടെ ജനറൽ സെക്രട്ടറി ഡോ. അലി മുഹ്‌യിദ്ദീന്‍ അല്‍ഖറദാഗി വ്യക്തമാക്കി.

ഖത്തര്‍ ന്യൂസ് ഏജന്‍സിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് ഖത്തര്‍ അമീറിന്റെ പേരില്‍ വ്യാജ പ്രസ്താവന പ്രചരിപ്പിച്ച സംഭവത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഖത്തറിന് ദ്രോഹം ചെയ്യുക എന്നത് മാത്രമായിരുന്നില്ല ആ പ്രവര്‍ത്തനത്തിന്റെ ഉദ്ദേശ്യം. ഇസ്‌ലാമിക ലോകത്തെ രാഷ്ട്രങ്ങള്‍ക്കിടയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുക എന്നത് കൂടി അതിന്റെ ഉദ്ദേശ്യമായിരുന്നു.
ഫലസ്തീന്‍ പ്രശ്‌നത്തിലും, സുഡാന്‍ ഐക്യത്തിലും യമന്‍ വിഷയത്തിലും അറബ് ഇസ്‌ലാമിക സമൂഹത്തിലെ മറ്റ് ദുര്‍ബലരുടെ പ്രശ്‌നങ്ങളിലും അന്തസ്സാര്‍ന്ന നിലപാട് സ്വീകരിച്ചിട്ടുള്ള രാജ്യമാണ് ഖത്തറെന്നും ഇത്തരം നിലപാട്‌ തന്നെയാണു വേട്ടയാടലിനും പിന്നിലെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

Previous ArticleNext Article