Hot, ദേശീയം, പുതിയ വാർത്തകൾ

ബീഫ് നിരോധനത്തെ പിന്തുണച്ച ശ്രീ ശ്രീക്ക് ട്രോളുമായി സോഷ്യൽമീഡിയ

(www.k-onenews.in) ആളുകൾ ബീഫ് തിന്നുന്നത് നിർത്തിയാൽ ആഗോള താപനം ഉണ്ടാക്കുന്ന പ്രകൃതിയിലെ ഗ്രീൻ ഹൗസ് വാതകങ്ങൾ കുറയുമെന്നും പ്രകൃതിയെ സഹായിക്കുമെന്നും ശ്രീ ശ്രീ രവി ശങ്കർ. ഒരു അമേരിക്കൻ സ്ഥാപനം നടത്തിയ പഠനം ഉദ്ധരിച്ചാണ് രവിശങ്കറിന്റെ കണ്ടെത്തൽ.

ബീഫ് നിരോധനം കൊണ്ട് ആഗോള താപനം ഉണ്ടാക്കുന്ന വാതകങ്ങളുടെ അളവിൽ എഴുപത് ശതമാനം വരെ കുറവുണ്ടാകുമെന്ന് കാണിക്കുന്ന ഒരു ലേഖനവും ഇദ്ദേഹം ട്വീറ്റ് ചെയ്തു.

എന്നാൽ ഇതിന് സോഷ്യൽ മീഡിയ നൽകിയ ഉരുളക്കുപ്പേരി മറുപടികളാണ് രസം.

ആളുകൾ പച്ചക്കറി തിന്നുന്നത് നിർത്തിയാൽ ലോകത്ത് കൂടുതൽ പച്ചപ്പ് ഉണ്ടാകും, അത് കൊണ്ട് നമുക്ക് പച്ചക്കറി തീറ്റ നിർത്താം എന്നാണ് ഒരു വിദ്വാൻ മറുപടി നൽകിയത്.

@SriSri If People stop eating vegetables, There will be more greenery, Says European Researchers. Let’s stop eating Vegetables.

ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇനി അത് നിർത്തി ബീൻസ് കയറ്റുമതി ചെയ്താൽ ആഗോള താപനം നൂറ് ശതമാനം കുറക്കാം എന്ന് മറ്റൊരാൾ മറുപടി കൊടുത്തു.

അന്ന് യമുന തീരത്ത് താങ്കൾ നടത്തിയ കൂറ്റൻ ധ്യാന പരിപാടി ഒഴിവാക്കിയിരുന്നെങ്കിൽ എത്രത്തോളം പ്രകൃതി മലിനീകരണം കുറക്കാമായിരുന്നെന്ന് താങ്കൾ ചിന്തിച്ചിട്ടുണ്ടോ എന്ന് മറ്റൊരാൾ.

അവിടെയും തീർന്നില്ല ട്രോളുകൾ.

@SriSri .@SriSri
Yes.. we know..Who can challenge ur Supreme intelligence!

U must know how proud we are today to know that now 1$=₹40/- pic.twitter.com/NuaWmYP1Nn

View image on TwitterView image on Twitter

മോദി അധികാരത്തിൽ വന്നാൽ രൂപയുടെ മൂല്യം കൂടുമെന്നും ഒരു ഡോളർ നാല്പത് രൂപക്ക് തുല്യമാകുമെന്നും ശ്രീ ശ്രീ പണ്ട് ട്വീറ്റ് ചെയ്തതും ആളുകൾ എടുത്തിട്ടു.

Previous ArticleNext Article