Hot, കേരളം, പുതിയ വാർത്തകൾ

ആര്‍എസ്എസ് പരിപാടിയില്‍ സിപിഎം എംഎല്‍എ പങ്കെടുത്തത് വിവാദത്തിൽ; നടപടിയില്‍ പാർട്ടി വിശദീകരണം തേടി

തൃശൂര്‍: (www.k-onenews.in) ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സിപിഎം എംഎല്‍എയുടെ നടപടി വിവാദത്തില്‍. തൃശൂര്‍ ഇരിങ്ങാലക്കുട എംഎല്‍എ കെ യു അരുണനാണ് ആര്‍എസ്എസ് സംഘടിപ്പിച്ച പുസ്തക വിതരണം ഉദ്ഘാടനം ചെയ്തത്.

എംഎല്‍എ കെയു അരുണനോട് പാര്‍ട്ടി വിശദീകരണം തേടി. തൃശൂര്‍ ജില്ലാസെക്രട്ടറി കെ രാധാകൃഷ്ണനാണ് പാര്‍ട്ടി ഘടകത്തോടും എംഎല്‍എയോടും വിശദീകരണം തേടിയത്. മറുപടി കിട്ടിയ ശേഷം തുടര്‍നടപടിയെന്നും സിപിഐഎം ജില്ലാ സെക്രട്ടറി പറഞ്ഞു. തൃശൂര്‍ ഊരകത്ത് ആര്‍എഎസ്എസ് ശാഖ നടത്തിയ നോട്ടുപുസ്തക വിതരണത്തിന്റെ ഉദ്ഘാടനത്തിനാണ് എംഎല്‍എ പോയത്. സംഭവം വിവാദമായതോടെ ആര്‍എസ്എസ് പരിപാടിയാണെന്ന് അറിയാതെയാണ് പോയതെന്നാണ് അരുണന്‍ മാസ്റ്റര്‍ പറയുന്നത്.

തൃശൂര്‍ ഊരകത്ത് രാഷ്ട്രീയ സ്വയം സേവക സംഘം നടത്തിയ നോട്ടുപുസ്തകത്തിന്റെ വിതരണം ഉദ്ഘാടനം ചെയ്യാനാണ് സിപിഐഎം നേതാവും ഇരിങ്ങാലക്കുട എംഎല്‍എയുമായ അരുണന്‍ മാസ്റ്റര്‍ എത്തിയത്. ആര്‍എസ്എസ് സേവാപ്രമുഖായിരുന്ന കുഞ്ഞിക്കണ്ണന്റെ സ്മരണക്കായിട്ടാണ് പുസ്തകവിതരണം നടത്തുന്നത്.

ആര്‍എസ്എസ് നേതാക്കള്‍ക്കൊപ്പം വേദി പങ്കിട്ടതും അവരുടെ പരിപാടി ഉദ്ഘാടനം ചെയ്തതും ഇതിനകം തന്നെ സിപിഐഎമ്മില്‍ വിവാദമായി കഴിഞ്ഞിരുന്നു. സംഭവം പുറത്തുവന്നതോടെയാണ് പാര്‍ട്ടി വിശദീകരണം തേടിയത്.

ആർ എസ് എസ് താലൂക്ക് കാര്യദർശിയടക്കമുള്ളവർ വേദിയിലുണ്ടായിരുന്നു. കോൺഗ്രസ് വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തംഗവുമായ തോമസ് തത്തപ്പിള്ളിയായിരുന്നു പരിപാടിയുടെ അധ്യക്ഷൻ. വർഷങ്ങൾക്ക് മുമ്പ് ആർ എസ് എസ് വേദി പങ്കിട്ടതിന് കൊല്ലം മേയറായിരുന്ന പത്മലോചനെതിരെ പാർട്ടി നടപടി എടുത്തിരുന്നു.

Previous ArticleNext Article