Hot, ജില്ലാ വാര്‍ത്തകള്‍

മുഹമ്മദ് കല്ലങ്കൈ; കർമനിരധനായ പൊതുപ്രവർത്തകന്റെ നഷ്ടം

കല്ലങ്കൈ; (www.k-onenews.in) അകാലത്തിൽ വേർപിരിഞ്ഞ എൻജിനിയറിങ്ങ് വിദ്യാർത്ഥിയും പോപുലർ ഫ്രണ്ട് പ്രവർത്തകനുമായ മുഹമ്മദ് കല്ലങ്കൈയുടെ വേർപ്പാട് കർമനിരധനായ പൊതുപ്രവർത്തകനേയാണ് നാടിന് നഷ്ടമായതെന്ന് കാവുഗോളി ചൗക്കി ഖത്തീബ് അബ്ദുൽ റഹ്മാൻ ഫൈസി പറഞ്ഞു പോപുലർ ഫ്രണ്ട് കാസർകോട് ഏരിയ കമ്മിറ്റി കല്ലങ്കൈയിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

നാടിന്റെ എല്ലാ നല്ല പ്രവർത്തനങ്ങളിലും
മുൻ നിരയിൽ ഉണ്ടാകുന്ന മുഹമ്മദ് അച്ചടക്കമുള്ള ദീനിസേവകനായിരുന്നെന്ന് പോപുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് വൈ.മുഹമ്മദ് പറഞ്ഞു.

പോപുലർ ഫ്രണ്ട് ഏരിയ പ്രസിഡന്റ് ഉമറുൽഫാറൂഖ് സ്വാഗതം പറഞ്ഞു
ചൗക്കി ജമാഅത്ത് പ്രസിഡൻറ് മുഹമ്മദ് മാസ്റ്റർ, എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് എൻ.യു. അബ്ദുൽസലാം, ഐ.എൻ.എൽ.ജില്ലാ വൈസ് പ്രസിഡന്റ് മു.സ്തഫ തോരവളപ്പ്, എസ്.ഡി.പി.ഐ ജില്ലാ ജനറൽ സെക്രട്ടറി ഡോ.സി.ടി.സുലൈമാൻ, ഇമാംസ് കൗൺസിൽ ജില്ലാ പ്രസിഡന്റ് മുഹമ്മദ് സലീം റഷാദി, കല്ലങ്കൈ മസ്ജിദ് പ്രസിഡന്റ് അബുബക്കർ ഹാജി, എസ്.ഡി.പി ഐ നേതാക്കളായ അബ്ദുല്ല എരിയാൽ, ഖാദർ അറഫ, അഡ്വ;മുഹമ്മദ് റഫീഖ്, സക്കരിയ്യ ഉളിയത്തടുക്ക, പൊതുപ്രവർത്തകൻ നാം ഹനീഫ്, തോട്ടിൽ മസ്ജിദ് ഇമാം ഫൈസൽ മൗലവി, അഷ്റഫ് മാളിക, കെ.സി.സലീം, ഐ.എസ്.എഫ് നേതാക്കളായ ഷമീർ ചൗക്കി, ഷരീഫ് കല്ലങ്കൈ, തുടങ്ങിയവർ സംസാരിച്ചു
മുഹമ്മദ് കല്ലങ്കൈയുടെ നാമധേയത്തിൽ നിർധരരായ 32 കുട്ടികൾക്ക് പഠനോപകരണ വിതരണവും തുടർന്ന് തോട്ടിൽ പള്ളിയിൽ നോമ്പ് തുറയും സംഘടിപ്പിച്ചു.

muhammed kallangai anusmaranam.jpg 22 copy

Previous ArticleNext Article