Hot, അന്താരാഷ്ട്രം, പുതിയ വാർത്തകൾ, പ്രവാസി

ഫലസ്തീൻ വിമോചന പ്രസ്ഥാനമായ ഹമാസ്‌ തീവ്രവാദി സംഘടനയല്ല, അമേരിക്കക്കും അവരുടെ ശിങ്കിടികൾക്കും മാത്രമാണ് ആ അഭിപ്രായമുള്ളത്‌- ഖത്തർ

IMG_8129

ദോഹ:(www.k-onenews.in)

ഫലസ്തീന്‍ വിമോചന പ്രസ്ഥാനമായ ഹമാസ് തീവ്രവാദി സംഘടനയല്ലെന്നും പോരാട്ട സംഘമാണെന്നും ഖത്തര്‍ വിദേശ കാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍  അബ്ദുറഹ്മാന്‍ അല്‍ഥാനി അഭിപ്രായപ്പെട്ടു.
അമേരിക്ക നേതൃത്വം നല്‍കുന്ന സഖ്യ കക്ഷികള്‍ക്ക് മാത്രമാണ് ഹമാസ് തീവ്രവാദ പ്രവര്‍ത്തനം നടത്തുന്ന സംഘടനയാണെന്ന അഭിപ്രായമുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം തങ്ങള്‍ പിന്തുണക്കുന്നത് ഹമാസിനെയല്ലെന്നും ആഭ്യന്തര സംഘര്‍ഷങ്ങളെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ഫലസ്തീന്‍ ജനതയെയാണെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.
നേരത്തെ, സൗദി പുറത്തു വിട്ട തീവ്രവാദ ലിസ്റ്റിൽ ഹമാസും ഈജിപ്തിലെ ഇസ്ലാമിക്‌ ഫ്രദർഹുഡ്‌ തുടങ്ങിയ സംഘങ്ങളുമുൾപ്പെട്ട സാഹചര്യത്തിലാണു മന്ത്രിയുടെ വിശദീകരണം.

Previous ArticleNext Article