Hot, കേരളം, പുതിയ വാർത്തകൾ, ലേഖനം

“ഒരു കുട്ടിയെ എഞ്ചിനീയറിങ്ങിനു ചേർത്താൽ 25000 രൂപ, 10 പേരാണെങ്കിൽ ഒരു കാർ (wagonR ആണോ Alto800 ആണോ എന്നോർമയില്ല ), 15 പേരാണെങ്കിൽ ഒരു ഫ്രഷ് മലയാളി പെങ്കൊച്ചുമായി ഡേറ്റിംഗ്”.!! വിവിധ കോഴ്സുകൾക്കായി അന്യസംസ്ഥാനത്തേക്ക്‌ അഡ്മിഷനു കാത്തിരിക്കുന്ന വിദ്യാർത്ഥികൾ അറിയുക, പലയിടത്തും നിങ്ങളെ കാത്തിരിക്കുന്നത്‌ ഇതാണ്.. ശഫീഖ്‌ തീക്കുനി എഴുതുന്നു..

ലോകകപ്പ് സ്റ്റേഡിയത്തിൽ നിന്ന് പഞ്ചായത്തു ക്രിക്കറ്റ് കളിക്കുമ്പോൾ..
———————-

(www.k-onenews.in)

IMG_8179

ശഫീഖ്‌ തീക്കുനി  (TOTTO CHAN):-

2009 ലാണ് ഡിഗ്രി കഴിഞ്ഞു PG പഠിക്കാൻ തമിഴ്‌നാട്ടിലേക്ക് പോയത്.
സാമാന്യം സ്‌കോർ ഉള്ളത് കൊണ്ട് കേരളത്തിൽ തന്നെ അഡ്മിഷൻ കിട്ടുമായിരുന്നിട്ടും നേരെ പോയത് ഈറോഡ് ലേക്കാണ്. ക്‌ളാസിൽ 30 പേരിൽ ഞങ്ങൾ രണ്ടു മലയാളികൾ.
രണ്ടുവർഷത്തെ എന്റെ ചില നിരീക്ഷണങ്ങൾ.
ലെക്റ്ച്ചറർമാരിൽ എല്ലാവരും മറ്റു തൊഴിലുകൾ കിട്ടാത്തതിനാൽ അധ്യാപനം
തെരഞ്ഞെടുത്തതായിരുന്നു.HOD(Head of the department)സാർ ക്കു പ്രാഥമിക കണക്കിൽ പോലും (differentiation &integration )ഒരുപിടിയും ഇല്ല.പലതും ക്‌ളാസ്സിലെ രണ്ടോമൂന്നോ അറിയാവുന്ന കുട്ടികൾ പറഞ്ഞു മനസിലാക്കികൊടുക്കണം. എന്നാലും ഗോവിന്ദ !
അതിനിടയിൽ മറ്റു department , വ്യത്യസ്ത കോളേജുകളിലെ കുട്ടികൾ ഇവരെയൊക്കെ പരിചയപ്പെട്ടു. എല്ലാവര്ക്കും ഇതൊക്കെ തന്നെയാണ് പങ്കുവയ്ക്കാൻ. എന്നെ സംബന്ധിച്ചടുത്തോളം മൂന്നു സെമെസ്റ്ററിനെ കോളേജിന് റോൾ ഉള്ളൂ,ഏതാണ്ട് സിലബസും കാലികറ്റ് യൂണിവേഴ്സിറ്റി ഡിഗ്രിയിൽ പഠിച്ചതും. സഹിക്കാൻ തന്നെ തീരുമാനിച്ചു. ചില്ലറ വേതനത്തിന് ജോലിചെയ്യുന്ന അധ്യാപകരിൽ നിന്നും കൂടുതൽ ആത്മാർത്ഥതയും നിലവാരവും സ്വപ്നം മാത്രമായിരുന്നു. അപൂർവ്വം ചില തിങ്ക് ടാങ്ക് സഹപാഠികളും അധ്യാപകരും ഉണ്ടെന്നു സമ്മതിക്കുന്നു.

ഒരു ദിവസം എന്നെ ഒരാൾ വിളിച്ചു ,ഒരു കോളേജിന്റെ ഡയറക്ടർ എന്ന് പരിചയപ്പെടുത്തിക്കൊണ്ട്.വെല്ലൂരിലെ പുതുതായി തുടങ്ങിയ എഞ്ചിനീയറിംഗ് കോളേജിന്റെ പ്രമോഷന് വേണ്ടി വിളിച്ചതാണെന്നും നമ്പർ എന്റെ സുഹൃത് കൊടുത്തതാണെന്നും പറഞ്ഞു.. അയാൾ കുറെ ഗുണഗണങ്ങൾ പറഞ്ഞു കാര്യത്തിലേക്കു കടന്ന് ”ഒരു കുട്ടിയെ എഞ്ചിനീയറിംഗ് നു ചേർത്താൽ 25000 രൂപ (ഓര്മശരിയാണെങ്കിൽ ),10 പേരാണെങ്കിൽ ഒരു കാർ(wagonR ആണോ Alto800 ഓ എന്നോര്മയില്ല ),15 പേരാണെങ്കിൽ ഒരു ഫ്രഷ് മലയാളി പെങ്കൊച്ചുമായി ഡേറ്റിംഗ് ”
ആളുണ്ടെങ്കിൽ പറയാം എന്ന് പുറത്തു പറഞ്ഞു ഉള്ളിൽ തെറിയും പറഞ്ഞു ഫോൺ വെച്ചു.

അവിടന്നങ്ങോട്ട് അന്വേഷണം വിപുലമാക്കി. തമിഴ് നാട്ടിലെ ഒരു വലിയ വിദ്യാഭ്യാസ കച്ചവടം എന്താണെന്നു മനസിലായി. ഞാൻ പഠിക്കുമ്പോൾ കോയമ്പത്തൂർ സിറ്റി പ്രദേശത്തു മാത്രം 90 ൽ പരം കോളേജുകൾ.
മിക്ക കോളേജുകളിലും മലയാളികൾ നിറസാന്നിധ്യം., പരിചയപ്പെട്ട ഒട്ടുമിക്ക ആളുകളും നാട്ടിലെ അച്ഛന്റെ /ഏട്ടന്റെ/മാമന്റെ പരിചയക്കാർ വഴി ,അതുമല്ലെങ്കിൽ കോളേജിൽ പഠിക്കുന്ന സീനിയർ വഴി അഡ്മിഷൻ എടുത്തത്.രസകരമായ വസ്തുത ഇവർ ഏജന്റുമാരായല്ല വലിയ അഭ്യുദയകാംക്ഷികൾ ആയാണ് പ്രത്യക്ഷപ്പെടുക! ഇവിടെ പല കോളേജുകളിലും ഏജന്റുമാർ പ്രീ ബുക്ക് ചെയ്തുവെക്കും. നല്ല’ റേറ്റിംഗ്’ ഉള്ള സ്ഥാപനങ്ങൾ ഒക്കെ ആണെങ്കിൽ ഏജന്റുമാർക്കു തോന്നുന്ന ഡൊണേഷൻ വാങ്ങിക്കും. പലതും കോളേജിന് യാതൊരു ബന്ധവും ഇല്ലാത്തത്.രക്ഷിതാവ്‌നെയും കുട്ടിയേയും കാംപസ് കാണിക്കലാണ് അടുത്ത പടി. കാംപസ് കണ്ടാൽ ആരും വീണുപോകും. അത്രയും മനോഹരമായ ലാൻഡ്‌സ്‌കേപ്പും,ഇൻഫ്രയും ഏതു കംപ്‌സിന്റെയും മുഖമുദ്രയാണ്.സ്വിമ്മിങ് പൂള്, ജിം, theatre ഒക്കെയുള്ള കാമ്പുസുകൾ ധാരാളമുണ്ട്. നാനൂറ് ഏക്കർ ഉണ്ട് എന്നവകാശപ്പെടുന്ന കാമ്പസിൽ സന്ദർശനം നടത്തിയപ്പോൾ അതിന്റെ സെറ്റ്-അപ്പ് കണ്ടു കണ്ണ് തള്ളിപ്പോയി.ക്‌ളാസ്സിന്റെ കാര്യം അന്വേഷിച്ചപ്പോൾ തഥൈവ.അതായതു വേൾഡ് കപ് സ്റ്റേഡിയത്തിൽ വെച്ചു പഞ്ചായത്തു ടീം ക്രിക്കറ്റ് കളിക്കുന്ന പോലത്തെ അവസ്ഥ. അതാണ് കാംപ്‌സും ക്‌ളാസും തമ്മിലുള്ള അന്തർധാര
.
ഗ്യാങ്ങുകൾ :😎
വേറൊരു പ്രശ്നം ഇവരാണ്.മലയാളി ഹൂളിഗന്മാരുടെ കൂട്ടായ്മകൾ ,’ഇന്ദ്രപ്രസ്ഥം’,’തറവാട് ’ എന്നൊക്കെ പറഞ്ഞു നടക്കുന്ന ചില കുഞ്ഞു ’അധോലോകം ’. മാസ്സ് റാഗിങ്ങ്,കോളേജിൽ ഗുണ്ടാപിരിവ്,മറ്റു ഗ്യാങ്ങുകളുടെ കുടിപ്പക കൂട്ടത്തല്ല് തുടങ്ങിയവയാണ് പ്രധാന കലാപരിപാടികൾ.ഇരയുടെ കാംപസ് അല്ല അവരുടെ മാനദണ്ഡം,അവർ ആ പ്രദേശത്തു ജൂനിയർ ആണോ എന്നാണ്.പത്താം ക്‌ളാസ് കഴിഞ്ഞു randu വര്ഷം മാത്രമായ (പോളിക്കു പഠിക്കുന്ന )ഒരു നത്തോലിയുടെ കയ്യിൽ നിന്ന് തലനാരിഴക്കാണ് രക്ഷപെട്ടത്.അവരുടെ കേന്ദ്രത്തിൽ കൊണ്ടുപോയി പണപ്പിരിവും,തല്ലുമൊക്കെയാണ് പ്രധാന ലക്‌ഷ്യം.പലരും പിന്നീട് അവരുടെ ഫാൻ ആവുന്നു ,പിന്നീട് ഗാങ്ങിൽ അംഗമാവുന്ന വിചിത്ര മനഃശാസ്ത്രം നിലനിൽക്കുന്നു.
2008 ൽ വലിയ ഒച്ചപ്പാടാക്കാതെ ഒരു കൊലപാതകം നടന്നിരുന്നു ഇവരുടെ വകയിൽ.കണ്ണൂരുകാരൻ എഞ്ചിനീയറിംഗ് പയ്യൻ .ദക്ഷിണേന്ത്യയിലെ വിദ്യാഭ്യാസ തലസ്ഥാനം എന്നൊക്കെ പത്രക്കാർ വെച്ച് കീറുന്നത് കാണുമ്പോൾ സഹതാപമാണ് .ഇതിന്റെ കൂടെ ചേർത്തുവായിക്കേണ്ട സംഗതി തമിഴ് കുട്ടികൾ വളരെ മാന്യമായും ബഹുമാനത്തോടെയും നമ്മളെ അതിഥികളായി കാണുന്നു എന്നതാണ്.

ഏറെ എടുത്തു പറയേണ്ടത് പരീക്ഷ പേപ്പർ മൂല്യ നിർണ്ണയം.അണ്ണാ യൂണിവേഴ്സിറ്റി (ഇന്ത്യയിലെ മികച്ച എഞ്ചിനീയറിംഗ് യൂണിവേഴ്സിറ്റികളിൽ ഒന്ന് എന്നാണ് റാങ്കിങ് ),ഭാരതിയാർ,പെരിയാർ തുടങ്ങിയവയാണ് പോപ്പുലർ യൂണിവേഴ്സിറ്റികൾ .ആദ്യത്തെ സെമസ്റ്ററിൽ തുച്ഛമായ മാർക്ക് സ്‌കോർ ചെയ്ത എനിക്ക് Sir vaka കിട്ടിയ ഉപദേശം
”മൂന്നു കളർ പേനകൾ ഉപയോഗിക്കുക.ഹെഡിങ് വർണ്ണാഭമാക്കുക,പാരഗ്രാഫ് എഴുതാതെ സ്റ്റാർ ഇട്ടു എഴുതുക.മിനിമം 40 പേജുകൾ എഴുതുക.ഞങ്ങൾ ശരാശരി ഒന്നര മിനിറ്റ് ആണ് ഒരാളുടെ പേപ്പറിന് വേണ്ടി സ്പെന്റ്‌ ചെയ്യുന്നത്.അപ്പോൾ ഒരു പേജ് ഒന്നോരണ്ടോ സെക്കൻഡ് കൊണ്ട് സ്കാൻ ചെയ്യും.കാര്യങ്ങൾ കളർഫുൾ ആണെങ്കിൽ ഹെഡിങ് നോക്കി മാർക്കിടും ”.അതിശയോക്തി തോന്നിയെങ്കിലും പിന്നീട് ഞാനും അത് തെളിയിച്ചു.രണ്ടാം സെമെസ്റ്ററിൽ കുറെയേറെ പഠിച്ചു പോയിട്ട് വെറുതെ കളർ നിറച്ചു പോരും ,മാർക്കും കിട്ടും.മൂന്നാം സെമെസ്റ്ററിൽ അപ്പെന്റിസൈറ്റിസ് കാരണം ഒന്നും പഠിക്കാൻ പറ്റിയില്ല.പക്ഷെ എന്തൊക്കെയോ വാരിവലിച്ചു സ്റ്റാറും,heading ഉം,കളർ പേനയും കൊണ്ട് വിസ്മയം തീർത്തും.74 + ശതമാനം മാർക്ക്.കൊട്ടിഘോഷിക്കുന്ന യൂണിവേഴ്സിറ്റിയുടെ ഒക്കെ (എല്ലാം അല്ല )കഥയിതൊക്കെയാണ്.

ഭാരതിയാർ യൂണിവേഴ്സിറ്റി applied ഇലക്ട്രോണിക്സ് മൂന്നാം റാങ്ക് എന്റെ ക്‌ളാസ്സ്‌മേറ്റ് നു ആയിരുന്നു.അവൾക്കു ഇന്ത്യയിൽ എത്ര സംസ്ഥാനം ഉണ്ടെന്നോ,LED യുടെ പൂർണ്ണ രൂപമോ,എന്തിനു 2010 ൽ ഒരു വേൾഡ് കപ്പ് ഫുട്ബോൾ നടക്കുന്നതോ അറിയിലായിരുന്നു(സത്യം )..അസാധാരണമാം വിധം 60 പേജുകൾ 2 .5 മണിക്കൂറുകൾ അവൾ എഴുതി തീർക്കുമായിരുന്നു.കേവലം 30 കിലോമീറ്റര് അകലെ ജീവിച്ചിരുന്ന ലോകപ്രശസ്ത ഗണിത ശാസ്ത്രജ്ഞൻ രാമാനുജനെ അറിയാത്തവരായിരുന്നു ഭൂരിപക്ഷവും.

ദോഷം മാത്രം പറയരുതല്ലോ യൂണിവേഴ്‌സിറ്റിക്ക് ഒന്നുണ്ട്,കൃത്യമായി schedule പ്രകാരം പരീക്ഷ – റിസൾട്ട് -സർട്ടിഫിക്കറ്റ് ഇവ കിട്ടും.മലയാളികൾ അങ്ങോട്ട് ആകർഷിക്കുന്ന പ്രധാനഘടകം അതാണ്.എല്ലാ കോളേജുകളും ഇങ്ങനെയാണ് എന്നൊന്നും പറയാൻ പറ്റില്ല.അപവാദങ്ങൾ ഉണ്ടാകും.”നീ ഏതുക്കെ ഇങ്കെ പടിക്കറ്ത് ?” എന്നൊരു തമിഴ്‍ സുഹൃത് സ്വന്തം കാമ്പസിനെ പറ്റി നമ്മളോട് ചോദിച്ചാൽ അമളിപറ്റിയോ എന്ന് ആത്മവിചാരണം നടത്തണം .പിന്നെ മറ്റൊരു കാര്യം,രാജ്യത്തെ പ്രമുഖരായ ഒരുപാടു വ്യക്‌തിത്വങ്ങൾ (വെങ്കിട്ടരാമൻ,രാമാനുജൻ,സിവി രാമൻ,ചന്ദ്രശേഖർ ,കലാം ….ഇങ്ങു സുന്ദർ പിച്ചേ വരെ etc )തമിഴ് നാട്ടിൽ നിന്ന് ഉള്ളവരാണ്.വിദ്യാഭ്യാസ സമ്പ്രദായം ഇങ്ങനെ ആയതു കൊണ്ട് അവരെ underestimate ചെയ്യാതിരിക്കാൻ പറഞ്ഞതാണ്.പക്ഷെ നമ്മൾ മലയാളികളെ കാത്തു അവരുടെ 3rd ടയർ നിലവാരം പോലുമില്ലാത്ത സ്ഥാപനങ്ങൾ ഉണ്ട് എന്നും അഡ്മിഷൻ എടുക്കുമ്പോൾ ഒരു സ്ഥാപനത്തിൽ പഠിക്കുന്ന ഏറ്റവും വിശ്വസ്തരായ കുട്ടികളോട്

ആത്മാർത്ഥമായ അഭിപ്രായവും ആരായുക.മറ്റു സംസ്ഥാനത്തെ സ്ഥിതികൾ എനിക്കറിയില്ല എന്ന് ഓർമിപ്പിക്കുന്നു.ആളുകളിലേക്ക്‌ ഈ സന്ദേശം എത്തിക്കുമെന്ന പ്രതീക്ഷയി
Totto chan

Previous ArticleNext Article