Hot, ജില്ലാ വാര്‍ത്തകള്‍, പുതിയ വാർത്തകൾ, പ്രവാസി

കുവൈത്തിൽ‌ പ്രവാസി സ്നേഹ സംഗമവും ഇഫ്താർ വിരുന്നും സഘടിപ്പിച്ചു

IMG_8189

ഫഹഹീൽ: (www.k-onenews.in)

നുസ്രത്തുൽ ഇസ്ലാം ചാരിറ്റബിൾ ട്രസ്റ്റ് കുവൈറ്റ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്നേഹ സംഗമവും ഇഫ്താർ സംഗമവും ഫഹാഹീൽ തക്കാര ഓഡിറ്റോറിയത്തിൽ വെച്ചു നടത്തപ്പെട്ടു.
ഇഫ്താര്‍ സംഗമത്തോട് അനുബന്ധിച്ച് നടന്ന യോഗത്തില്‍ വെച്ചു ‘റമദാനും സ്വഭാവ ശുദ്ധീകരണവും’ എന്ന വിഷയത്തില്‍ പ്രമുഖ വാഗ്മിയും സാമൂഹ്യ പ്രവര്‍ത്തകനുമായ മുഹമ്മദ് ഉവൈസി സാഹെബ് ഉദ്‌ബോധന പ്രഭാഷണം നടത്തി.
പരിപാടിയില്‍ നുസ്രത്തുൽ ഇസ്ലാം ചാരിറ്റബിൾ ട്രസ്റ്റ് കുവൈറ്റ്‌ കമ്മിറ്റി പ്രസിഡന്റ് എ ജി ബഷീര്‍ അധ്യക്ഷത വഹിച്ചു.

വർഷങ്ങളായി നുസ്രത്തുൽ ഇസ്ലാം ചാരിറ്റബിൾ ട്രസ്റ്റ് നടത്തിവരുന്ന റമദാനിലെ സകാത്ത് / സംഭാവന സംഭരണവും അതിന്റെ വിതരണവും സംബന്ധിച്ച് കുവൈറ്റ്‌ കമ്മിറ്റി സെക്രട്ടറി ഷംസുദ്ദീന്‍ കല്ലായി വിശദീകരിച്ചു. റിയാദ് കല്ലായി സ്വാഗതവും സഹീര്‍ എ.ജി നന്ദിയും പറഞ്ഞു. ശേസിന്‍ ഷംസുദ്ദീന്‍ ഖിറാഅത്ത് നടത്തി. സ്നേഹസംഗമം ഇഫ്താർ വിരുന്നിനു ഇകെ.മുസ്‌തഫ, സൈനുദ്ദീന്‍ കടിഞ്ഞിമൂല, അഷറഫ് ഉഗ്രാണി തുടങ്ങിയവരുടെയും നൂറോളം കോട്ടപ്പുറം നിവാസികളുടെയും സാന്നിധ്യമുണ്ടായിരുന്നു.

Previous ArticleNext Article