Hot, അന്താരാഷ്ട്രം, പുതിയ വാർത്തകൾ, പ്രവാസി

മൂന്ന് ഗള്‍ഫ് രാജ്യങ്ങളും ഉപരോധം പിന്‍വലിക്കാതെ യാതൊരു ഒത്തുതീർപ്പ്‌ ചർച്ചക്കുമില്ലെന്ന് ഖത്തർ; ഖത്തറിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ല, നിലപാട്‌ കടുപ്പിച്ച്‌ ഖത്തർ

IMG_8293

ദോഹ: (www.k-onenews.in)

ഉപരോധം പിന്‍വലിക്കാതെ ഒരു ഒത്തുതീര്‍പ്പിനുമില്ലെന്ന് ഖത്തർ വിദേശകാര്യമന്ത്രി വ്യക്തമാക്കി. മൂന്ന് ഗള്‍ഫ് രാജ്യങ്ങളും ഉപരോധം പിന്‍വലിക്കാതെ യാതൊരു തരത്തിലുമുള്ള ഒത്തുതീര്‍പ്പിനും ഇല്ലെന്ന് ഖത്തര്‍ വ്യക്തമാക്കി.
വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനിയാണ് ഖത്തറിന്റെ നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. അല്‍ജസീറ ഉള്‍പ്പെടെയുള്ള രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ചര്‍ച്ചയില്ലെന്നും അദ്ദേഹം ദോഹയില്‍ പ്രഖ്യാപിച്ചു. ഖത്തറിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ല. ഉപരോധം തുടരുകയാണെങ്കില്‍ ഖത്തര്‍ മറ്റു മാര്‍ഗങ്ങള്‍ ആശ്രയിക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി.
ഇതിനിടെ, തുര്‍ക്കി, കുവൈത്ത്, ഒമാന്‍ രാജ്യങ്ങളെ കേന്ദ്രീകരിച്ച് ഖത്തറിനെതിരെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച രണ്ട് മാധ്യമസ്ഥാപനങ്ങള്‍ക്കെതിരേ ഖത്തര്‍ പരാതി നല്‍കി. അബുദാബി ആസ്ഥാനമായുള്ള സ്‌കൈ ന്യൂസ് അറബിയ, ദുബായ് ആസ്ഥാനമാക്കിയുള്ള സൗദി അറേബ്യയുടെ അല്‍ അറബിയ എന്നീ വാര്‍ത്താചാനലുകള്‍ക്കെതിരെയാണ് ഖത്തര്‍ ന്യൂസ് ഏജന്‍സി (ക്യു.എന്‍.എ.) പരാതി നല്‍കിയത്. ബ്രിട്ടന്‍ ടെലികമ്യൂണിക്കേഷന്‍സ് റെഗുലേറ്റര്‍ ഓഫ്‌കോമിനാണ് പരാതി നല്‍കിയത്. ബ്രിട്ടീഷ് നിയമ സ്ഥാപനം വഴിയാണ് ഖത്തര്‍ പരാതി നല്‍കിയത്.

Previous ArticleNext Article