Hot, കർണാടക, ദേശീയം, പുതിയ വാർത്തകൾ

എസ്‌ഡിപിഐ നേതാവിനെ വെട്ടിക്കൊന്നു

IMG_8304

IMG_8303 IMG_8305 IMG_8306

ബണ്ട്വാൾ:(www.k-onenews.in)

ബണ്ട്വാളിൽ എസ്‌ഡിപിഐ നേതാവിനെ തലയറുത്തു കൊന്നു.
അമ്മുഞ്ഞെ സോണൽ ബ്രാഞ്ച്‌ പ്രസിഡണ്ട്‌ അഷ്‌റഫ്‌ കലായിയാണു കൊല്ലപ്പെട്ടത്‌.
ബുധനാഴ്ച്ച രാവിലെയോടെയാണു സംഭവം.
എസ്‌ഡിപിഐ സ്ഥാപക ദിനമായ ഇന്ന് രാവിലെ പ്രവർത്തകരോടൊപ്പം പതാക ഉയർത്തുകയും റോഡിലെ കുഴികൾ അടക്കുന്നതടക്കമുള്ള സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകിയിരുന്നു. ഓട്ടോ ഡ്രൈവറായ അഷ്റഫിനോട്‌ ഒരു സംഘം ബെഞ്ഞനപ്പദവ്‌ എന്ന സ്ഥലത്തേക്ക്‌ വാടക പോവാൻ ആവശ്യപ്പെട്ട്‌ വണ്ടിയിൽ കയറി പോവുകയായിരുന്നു. തുടർന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.

കല്ലട്ക്ക മേഖലയിൽ കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി സംഘപരിവാർ അക്രമങ്ങൾ അഴിച്ചു വിടുന്നുണ്ട്‌. തറാവീഹ്‌ നമസ്കാരത്തിനു പോവുകയായിരുന്ന ഇഖ്‌ബാൽ എന്ന യുവാവിനെ കുത്തിപ്പരിക്കേൽപിച്ചതുമായി ഇതുമായി ബന്ധപ്പെട്ട്‌ സംഘർഷം ഉടലെടുത്തിരുന്നു. ഇതെത്തുടർന്ന് ബണ്ഡ്വാൾ താലൂക്കിൽ കഴിഞ്ഞ ഒരാഴ്ച്ചയായി നിരോധനാഞ്ജ നിലനിൽക്കുകയാണു. ജൂൺ 21 നു നിരോധനാഞ്ജാ കാലാവധി അവസാനിരിക്കെയാണു വീണ്ടും അക്രമം നടന്നിരിക്കുന്നത്‌, പോലീസ്‌ കനത്ത സന്നാഹമൊരുക്കിയിട്ടുണ്ട്‌. കൊലപാതകികൾക്കായുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്ന് പോലീസ്‌ അറിയിച്ചു

Previous ArticleNext Article