Hot, ദേശീയം, പുതിയ വാർത്തകൾ

യു.പിയില്‍ വഖ്ഫ് ബോര്‍ഡുകള്‍ പിരിച്ചുവിടാനുള്ള യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തീരുമാനം അലഹബാദ് ഹൈക്കോടതി റദ്ദാക്കി

ലഖ്‌നോ: (www.k-onenews.in) യു.പിയില്‍ വഖ്ഫ് ബോര്‍ഡുകള്‍ പിരിച്ചുവിടാനുള്ള യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തീരുമാനം അലഹബാദ് ഹൈക്കോടതി റദ്ദാക്കി. അലഹബാദ് ഹൈക്കോടതിയിലെ ലഖ്‌നോ ബഞ്ചിന്റേതാണ് ഉത്തരവ്. ഷിയ വഖ്ഫ് ബോര്‍ഡിലെ ആറ് അംഗങ്ങളെ പുനര്‍നിയമിക്കാനും ജാരന്‍ റോയ്, എസ്.എന്‍ അഗ്നിഹോത്രി എന്നിവടങ്ങുന്ന അവധിക്കാല ബഞ്ച് നിര്‍ദേശിച്ചു.
പിരിച്ചുവിടുന്നതിനു മുമ്പ് തങ്ങളില്‍ നിന്ന് സര്‍ക്കാര്‍ വിശദീകണം ചോദിച്ചില്ല എന്നായിരുന്നു ഹര്‍ജിക്കാര്‍ വാദിച്ചിരുന്നത്. 1995ലെ വഖ്ഫ് ആക്ട് പ്രകാരം ഇത്തരം തീരുമാനങ്ങളെടുക്കും മുമ്പ് കൂടിയാലോചന നടത്തേണ്ടതുണ്ടെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഇതംഗീകരിച്ചാണ് കോടതി നടപടി.

ജൂണ്‍ 16നാണ് ക്രമക്കേടുകള്‍ ആരോപിച്ച് സംസ്ഥാനത്തെ സുന്നി-ഷിയ വഖ്ഫ് ബോര്‍ഡുകള്‍ സര്‍ക്കാര്‍ പിരിച്ചുവിട്ടത്. ഇതിനെതിരെ ഷിയ വഖ്ഫ് ബോര്‍ഡിലെ ആലിമ സൈദിയാണ് കോടതിയെ സമീപിച്ചത്.

വഖ്ഫ് ബോര്‍ഡിലെ ക്രമക്കേടുകളെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Previous ArticleNext Article