Hot, കേരളം, പുതിയ വാർത്തകൾ

യോഗദിനം; ആരോഗ്യ മന്ത്രിയെ വിമര്‍ശിക്കുന്നവര്‍ ആര്‍എസ്എസ് ഒളിയജണ്ട തിരിച്ചറിയണം: പോപുലര്‍ ഫ്രണ്ട്

കോഴിക്കോട് : (www.k-onenews.in) അന്താരാഷ്ട്ര യോഗദിനത്തില്‍ ഹിന്ദുത്വ അജണ്ട അടിച്ചേല്‍പ്പിക്കുന്ന തരത്തില്‍ യോഗയുമായി ബന്ധമില്ലാത്ത ശ്ലോകങ്ങള്‍ ചൊല്ലണമെന്ന നിര്‍ദ്ദേശം അവഗണിച്ച് യോഗദിനത്തില്‍ ആര്‍എസ്എസ് നയത്തിനെതിരെ നിലപാടെടുത്ത ആരോഗ്യ മന്ത്രി ശൈലജ ടീച്ചറുടെ സമീപനം ധീരവും മതേതര നിലപാടുകള്‍ക് ശക്തി പകരുന്നതുമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി കെഎച്ച് നാസര്‍ പറഞ്ഞു.അതിനെ അഭിനന്ദിക്കുന്നതിന് പകരം ആരോഗ്യ മന്ത്രിക്കെതിരെ രംഗത്ത് വന്ന ഉമ്മന്‍ ചാണ്ടിയുടെയും , ഇടി മുഹമ്മദ് ബഷീറിന്റെയും നിലപാട് മത വിശ്വാസികളെയും മതേതര വിശ്വാസികളെയും വേദനിപ്പിക്കു കയാണ് ചെയ്യുന്നത്.അന്ധമായ സിപിഐ(എം ) വിരോധത്തിന്റെ മറവില്‍ ആര്‍എസ്എസ് നടപ്പിലാക്കിയ ഹിന്ദുത്വ അജണ്ടക്ക് പിന്തുണ നല്‍കുന്ന തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ പിന്‍വലിക്കേണ്ടതാണ്.യോഗാദിനത്തിന്റെ മറവില്‍ വിദ്യാഭ്യാസ കാവിവത്കരണ ശ്രമങ്ങള്‍ക്കെതിരെ കക്ഷി മത ഭേദമന്യേ ഏവരും രംഗത്ത് വരണമെന്നും കെഎച്ച് നാസര്‍ അഭ്യര്‍ത്ഥിച്ചു.

 

Previous ArticleNext Article