Hot, കേരളം, ജില്ലാ വാര്‍ത്തകള്‍, പുതിയ വാർത്തകൾ

പെരുന്നാൾ അനിശ്ചിതത്വം തുടരുന്നു ; തൃക്കരിപ്പൂർ സംയുക്ത ജമാഅത്ത്‌ പരിധിയിൽ ഇന്ന് റമളാൻ 30 നോമ്പായിരിക്കുമെന്ന് പുലർച്ചെ ഖാദിയുടെ പ്രഖ്യാപനം വീണ്ടും

തൃക്കരിപ്പൂർ:(www.k-onenews.in)

ചെറിയ പെരുന്നാൾ തീയതി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട്‌ ജില്ലയിൽ അനിശ്ചിതത്വം തുടരുന്നു.

തൃക്കരിപ്പൂർ സംയുക്ത ജമാഅത്ത്‌ കമ്മിറ്റി പരിധിയിലുള്ള മഹല്ലുകളിൽ ഇന്ന് നോമ്പായിരിക്കുമെന്ന് സ്ഥലം ഖാസിയും സമസ്ത ജന:സെക്രട്ടറിയുമായ പ്രൊഫ.ആലിക്കുട്ടി മുസ്ല്യാർ അറിയിച്ചു.
നേരത്തെ മംഗലാപുരം ഭട്കലിൽ നിലാവ്‌ കണ്ടതിന്റെ അടിസ്ഥാനത്തിൽ തൃക്കരിപ്പൂർ പരിധിയിലും ഇന്ന് ഞായറാഴ്ച്ച പെരുന്നാളായി പ്രഖ്യാപിച്ചിരുന്നു.
ഇത്‌ ഇസ്ലാമിക കർമശാസ്ത്ര പരമായ ഏറെ ചർച്ചകൾക്കും വാദങ്ങൾക്കും വഴിവെച്ചിരുന്നു. തുടർന്ന് സംയുക്ത ജമാഅത്ത്‌ പരിധിയിലെ മുഴുവൻ മഹല്ല് ഭാരവാഹികളെയും വിളിച്ചു ചേർത്ത്‌ നടത്തിയ ചർച്ചക്കൊടുവിൽ പുലർച്ചെ ഒരു മണിയോടെ പെരുന്ന തീരുമാനം പിൻവലിക്കുകയും ഞായറാഴ്ച്ച റമളാൻ 30 ആയി നോമ്പ്‌ അനുഷ്ടിക്കാൻ ആഹ്വാനം ചെയ്യുകയുമായിരുന്നു.

അതേ സമയം, ത്വാഖ അഹ്മദ്‌ മുസ്ക്യാർ ഖാദിയായ മംഗലാപുരം സംയുക്ത ജമാഅത്ത്‌, മഞ്ചേശ്വരം, പ്രൊഫ.ആലിക്കുട്ടി മുസ്ല്യാർ തന്നെ ഖാദിയായ കാസർഗോഡ്‌ സംയുക്ത ജമാഅത്ത്‌, സയ്യിദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ ഖാദിയായ കാഞ്ഞങ്ങാട്‌ സംയുക്ത ജമാഅത്ത്‌, ഇകെ.മഹ്‌മൂദ്‌ മുസ്ല്യാർ ഖാദിയായ നീലേശ്വരം സംയുക്ത ജമാഅത്ത്‌ തുടങ്ങിയ മഹല്ല് പരിധികളിലും ഇന്ന് ശവ്വാൽ ഒന്നായി പെരുന്നാൾ ആഘോഷിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്‌.

Previous ArticleNext Article