Hot, ജില്ലാ വാര്‍ത്തകള്‍, പുതിയ വാർത്തകൾ

വ്യാപാരിയെ വധിക്കാൻ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി പൊലീസിന്റെ വലയിലായി

കാസര്‍കോട്: (www.k-onenews.in) കറന്തക്കാട്ട് ഗാരേജില്‍ ബൈക്കിന് കാറ്റടിക്കാനെത്തിയ വ്യാപാരി മൊഗ്രാല്‍ പുത്തുര്‍ കുന്നിലിലെ ബി.എസ്. നസീബി(25)നെ വധിക്കാൻ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി പൊലീസിന്റെ വലയിലായി. ഇയാളുടെ അറസ്റ്റ് ഉടനുണ്ടാവുമെന്ന് കരുതുന്നു.

കഴിഞ്ഞ ദിവസമാണ് അക്രമമുണ്ടായത്.ആർഎസ്‌എസ്‌ പ്രവർത്തകർ നസീബിനെ ആക്ഷേപിക്കുകയും മർദ്ദിക്കുകയും ചെയ്തത്‌. യാതൊരു പ്രകോപനവുമില്ലാതെയാണ് മൂന്ന് പേരടങ്ങുന്ന സംഘത്തിന്റെ മർദ്ധനം. ഇതിനിടെയാണു യുവാവിനു നേരെ വാൾ വീശുകയും നസീബ്‌ ഹെൽമറ്റ്‌ ധരിച്ചിരുന്നതിനാൽ വലിയൊരു അത്യാഹിതത്തിൽ നിന്ന് തലനാരിഴക്ക്‌ രക്ഷപ്പെടുകയായിരുന്നു.

കേസില്‍ വിദ്യാനഗറിലെ കെ. പ്രശാന്ത് (22) അണങ്കൂരിലെ കെ. അഭിഷേക് (22) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാണ്ടിലാണ്.

Previous ArticleNext Article