Hot, ദേശീയം, പുതിയ വാർത്തകൾ, രാഷ്ട്രീയം

ബീഫിന്റെ പേരിലുള്ള മുസ്‌ലിം കുരുതി തുടരുന്നു; ജാർഘണ്ഡിൽ നടന്ന സംഘ്‌പരിവാർ ആക്രമണത്തിൽ വീണ്ടും ഒരാൾ കൊല്ലപ്പെട്ടു

IMG_8692

ജാർഘണ്ട്‌:(www.k-onenews.in)

ബീഫ്‌ വിവാദം കത്തിനിൽക്കുകയാണെങ്കിലും അതിന്റെ പേരിലുള്ള മുസ്‌ലിം കുരുതികൾ യാതൊരു തടസ്സവുമില്ലാതെ തുടരുകയാണ്.

ഇന്ന് വീണ്ടും ജാര്‍ഖണ്ഡില്‍ ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് മുസ്‌ലിം യുവാവിനെ സംഘപരിവാർ സംഘം തല്ലിക്കൊന്നു.
പശുവിന്‍റെ പേരില്‍ ആരേയും നിയമം കയ്യിലെടുക്കാന്‍ അനുവദിക്കില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവനയ്ക്ക് തൊട്ടു പിന്നാലെയാണു ബീഫിന്‍റെ പേരില്‍ വീണ്ടും കൊലപാതകം അരങ്ങേറിയിരിക്കുന്നത്‌.

കാറില്‍ വീട്ടിലേക്ക് പോകുകയായിരുന്ന ബജര്‍തന്ത് സ്വദേശി അസ്ഗര്‍ അന്‍സാരിയെയാണ് ഒരു സംഘം ഹിന്ദുത്വ വാദികൾ മര്‍ദിച്ചു കൊലപ്പെടുത്തിയത്. കാറില്‍ ബീഫുണ്ടെന്നാരോപിച്ചായിരുന്നു അതിക്രമം. മര്‍ദനത്തില്‍ ക്രൂരമായി പരുക്കേറ്റ അന്‍സാരിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ദിവസങ്ങൾക്ക്‌ മുൻപാണ് ഹാരിയാനയിലെ ജുനൈദ്‌ ഖാൻ എന്ന വിദ്യാർത്ഥിയെ ട്രെയിനിൽ വെച്ച്‌ കുത്തിക്കൊലപ്പെടുത്തിയത്‌,
കഴിഞ്ഞ ദിവസം ജാർഘബ്ബ്ഡിൽ ഉസ്മാൻ അൻസാരി എന്ന ഗ്രാമീണന്റെ വീടിനു മുന്നിൽ പശു ചത്തു കിടന്നു എന്നാരോപിച്ച്‌ അദ്ധേഹത്തെ ക്രൂരമായി മർദ്ധിക്കുകയും വീട്‌ കത്തിക്കുകയും ചെയ്ത സംഭവത്തിനു തൊട്ടുപിന്നാലെയാണു ഹിന്ദുത്വ ഭീകരർ വീണ്ടും ഒരു ഇന്ത്യക്കാരനെ കൊലപ്പെടുത്തിയിരിക്കുന്നത്‌‌.

ജാർഘണ്ഡുൾപ്പെടെയുള്ള ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഹിന്ദുത്വ ഭീകരർ പശുവിന്റെ പേരിൽ മുസ്ലിംകൾക്കെതിരായ അക്രമങ്ങൾ തുടരുകയാണ്. ഭരണകൂടത്തിന്റെ പിന്തുണയോടെയാണ് അക്രമങ്ങള്‍ നടക്കുന്നതെന്നാണു ആരോപണം.

Previous ArticleNext Article