Hot, കേരളം, പുതിയ വാർത്തകൾ

“മുസ്‌ലിം പെൺകുട്ടികളെ ബലാൽസംഗം ചെയ്‌ത്‌ കുട്ടികളുണ്ടാക്കണം”.. കേരളത്തെ കലാപ ഭൂമിയാക്കാനുള്ള പ്രചാരണങ്ങൾ വ്യാപകം; രാധാകൃഷ്ണ പിള്ളയുടെ വിദ്വേഷ കമന്റ്‌ വിവാദമാവുന്നു

 

IMG_8697 IMG_8698

എറണാകുളം:(www.k-onenews.in)

അത്യന്തം അപകടകരമായ പ്രസ്താവനകളുമായി സമൂഹത്തിൽ ഛിദ്രതയുണ്ടാക്കാനുള്ള സംഘപരിവാർ ശ്രമങ്ങൾ സോഷ്യൽ മീഡിയയിലൂടെ നടന്നു വരുന്നു.

“മുസ്‌ലിം പെൺകുട്ടികളെ ബലാൽസംഗം ചെയ്ത്‌ അവരെ ഗർഭിണികളാക്കണം” എന്ന ആഹ്വാനമാണ് ഇപ്പോൾ ഏറെ വിവാദമായിരിക്കുന്നത്‌.
രാധാകൃഷ്ണ പിള്ള എന്ന കണ്ടാൽ മാന്യനെന്ന് തോന്നിക്കുന്ന വ്യക്തിയാണ് പരസ്യമായി ഇത്തരം ആവശ്യവുമായി മുന്നോട്ടു വന്നിരിക്കുന്നത്‌.
ഹിന്ദു ഹെൽപ്‌ ലൈൻ കേരളാ കോർഡിനേറ്റർ അഡ്വ:പ്രതീഷ്‌ വിശ്വനാഥിന്റെ മുസ്‌ലിം വിരുദ്ധ പ്രസ്ഥാവന ശ്യാം പ്രസാദ്‌ വടകര എന്ന വ്യക്തി ഫേസ്‌ബുക്കിൽ പോസ്റ്റ്‌ ചെയ്തിരുന്നു, അതിനു കീഴിൽ കമന്റായാണു രാധാകൃഷ്ണ പിള്ളയുടെ ബലാൽസംഗാഹ്വാനം നടത്തുന്ന കമന്റ്‌.
വിവാഹ പ്രായമെത്തിയ മകളും ഭാര്യയുമൊന്നിച്ചുള്ള അദ്ധേഹത്തിന്റെ പ്രൊഫെയിൽ ഫോട്ടോയ്ക്ക്‌ താഴെ ഇതിനെതിരെ മലയാളികൾ പൊങ്കാല ആരംഭിച്ചിട്ടുണ്ട്‌.
ഹിന്ദു-മുസ്ലിം വിദ്വേഷം പടർത്തി കേരളത്തിൽ വർഗ്ഗീയ കലാപം സൃഷ്ടിക്കുവാനുള്ള സംഘപരിവാരിന്റെ ഗൂഢശ്രമങ്ങളാണു ഇത്തരം വിഷ ലിപ്തമായ പ്രചാരണങ്ങളിലൂടെ നടക്കുന്നതെന്ന് പലരും അഭിപ്രായപ്പെടുന്നു.

വിവാദ പോസ്റ്റിനു താഴെ കേരളാ പോലീസ്‌ ചീഫിനെ നിരവധി പേർ മെൻഷൻ ചെയ്തിട്ടുണ്ട്‌. വിഷയം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയതിനാൽ അഡ്വ:പ്രതീഷിനെതിരെയും രാധാകൃഷ്‌ണ പിള്ളക്കെതിരെയും കേസെടുക്കുമെന്നാണു സൂചന.

Previous ArticleNext Article