Hot, ദേശീയം, പുതിയ വാർത്തകൾ

മോഷണക്കുറ്റം ആരോപിച്ച്‌ ദളിത്‌ സഹോദരങ്ങളെ തല്ലിക്കൊന്നു

പാറ്റ്ന:(www.k-onenews.in)
ബീഹാറിൽ ദളിത്‌ സഹോദരങ്ങളെ തല്ലിക്കൊന്നു. മോഷണക്കുറ്റം ആരോപിച്ചായിരുന്നു ഇവരെ ജനക്കൂട്ടം ആക്രമിച്ചത്‌.
ദക്ഷിണ ബീഹാറിലെ പറസിയ ഗ്രാമത്തിൽ ഇന്നലെ പുലർച്ചെയോടെയായിരുന്നു ആക്രമണം.
സഹോദരങ്ങളായ ബബിൻ(40), മുറാഹു(35) എന്നിവരാണു ക്രൂര മർദനത്തിനിരയായി കൊല്ലപ്പെട്ടത്‌.
ഉയർന്ന ജാതിക്കാരുടെ അക്രമത്തിൽ പരിക്കേറ്റ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രദേശത്തെ ഏറെ പിന്നാക്കം നിൽക്കുന്ന ‘മഹാദലിത്‌’ സമുദായക്കാരായിരുന്നു ഇവർ. രാജ്യത്ത്‌ മുസ്‌ലിംകളെയും ദളിതുകളെയും ‘ആൾക്കൂട്ടം’ തിരഞ്ഞുപിടിച്ച്‌ കൊലപ്പെടുത്തുന്നത്‌ വ്യാപകമായിരിക്കയാണ്.
ഇതിനെതിരെ പ്രതിഷേധമുയരുന്നുണ്ടെങ്കിലും അധികാരികൾ കർശന നടപടി എടുക്കാത്തതാണു‌ അക്രമികൾക്ക്‌ വീണ്ടും അക്രമങ്ങൾ നടത്താൻ പ്രചോദനമാകുന്നത്‌‌.

Previous ArticleNext Article