Hot, കേരളം, പുതിയ വാർത്തകൾ, രാഷ്ട്രീയം, സൃഷ്ടികള്‍

ഡോ.ഹാദിയയുടെ പിതാവ്‌ അശോകന് ഭർത്താവ്‌ ഷഫിൻ ജഹാൻ എഴുതിയ കത്ത്‌ സംഘികൾ നടത്തിയ മാസ്‌ റിപ്പോർട്ടിംഗിലൂടെ ഫേസ്ബുക്ക്‌ റിമൂവ്‌ ചെയ്തു ; കെ-വൺ ന്യൂസ്‌ ആ കത്ത് പുന:പ്രസിദ്ധീകരിക്കുന്നു

കൊല്ലം:(www.k-onenews.in)
ഡോ:ഹാദിയയുടെ പിതാവ്‌ അശോകനു ഭർത്താവ്‌ ഷഫിൻ ജഹാൻ എഴുതി തന്റെ ഫേസ്‌ബുക്ക്‌ വാളിൽ പ്രസിദ്ധീകരിച്ച കത്ത്‌ കടുത്ത അസഹിഷ്ണുക്കളായ സംഘികൾ മാസ്‌ റിപ്പോർട്ട്‌ ചെയ്ത്‌ ഫേസ്‌ബുക്കിൽ നിന്നു റിമൂവ്‌ ചെയ്യിച്ചു.
സോഷ്യൽമീഡിയയിൽ ഇതിനോടകം വൈറലായി മാറിയ കത്ത്‌ ഏറെ ജനശ്രദ്ധ നേടിയിരുന്നു. ഇതാണു സംഘികളെ ചൊടിപ്പിച്ചത്‌. മാസ്‌ റിപ്പോർട്ടിംഗിലൂടെ ഫേസ്‌ബുക്ക്‌ അതോറിറ്റിയെ തെറ്റിദ്ധരിപ്പിച്ച്‌ പിൻവലിപ്പിച്ച ഷഫിൻ ജഹാന്റെ ആ കത്ത്‌ കെ-വൺ ന്യൂസ്‌ പുന: പ്രസിദ്ധീകരിക്കുകയാണ്.,

കത്ത്‌ ചുവടെ:

പ്രിയപ്പെട്ട അഛായിക്ക്‌..,

ഹാദിയ വിളിക്കുന്നത്‌ പോലെ തന്നെ
ഞാനും വിളിക്കുകയാണ്‌ അഛായിയെന്ന്.,

നിക്കാഹിന്റെ അന്നത്തെ ദിവസം നമ്മൾ ഫോണിൽ സംസാരിചതിന്‌ ശേഷം പിന്നീട്‌
ഇതുവരെ സംസാരിച്ചിട്ടില്ല., അറിഞ്ഞോ അറിയാതെയോ അഛായി Rss ന്റെ ചട്ടുകമാകുന്നതിൽ മനം നൊന്തിട്ടാണ്‌ ഞാൻ വിളിക്കാതിരുന്നത്‌.,

ഇനിയെങ്കിലും ചില സത്യങ്ങൾ അഛായി മനസ്സിലാക്കണം.,

ഞാനും ഹാദിയയും ഒരിക്കലും പ്രണയിച്ച്‌ വിവാഹം കഴിച്ചവരല്ല, way to nikah .com എന്ന മാട്രിമോണിയൽ സൈറ്റിൽ കണ്ട പ്രൊപ്പോസലിനെ തുടർന്ന് നേരിൽ കണ്ട്‌ പരസ്പരം ഇഷ്ടപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നിക്കാഹ്‌ നടത്തിയതാണ്‌.,

കോടതി, ഇല്ലാത്ത ദുരൂഹത ആരോപിച്ച പോലെ തട്ടിക്കൂട്ടിയതല്ല ഞങ്ങളുടെ വിവാഹം.
കോടതി ‘നിക്കാഹ് നടന്നു ‘ എന്നത് മാത്രമാണ് കണ്ടതെന്ന് തോന്നുന്നു.
എന്നാൽ നിക്കാഹിനപ്പുറം ഞങ്ങൾ ഒരുമിച്ച് രണ്ടുനാൾ അന്തിയുറങ്ങുകയും പരസ്പരം എല്ലാം പങ്കുവെയ്ക്കുകയും ചെയ്തതാണ്.

അച്ചന്റെ മോളെ എന്റെ ഭാര്യയായി ഞാൻ പൊന്നുപോലെ നോക്കും.

ഹാദിയക്ക് എന്നെയോ എനിക്ക് ഹാദിയയോ ഒരിക്കലും മറക്കാനോ പിരിയാനോ ആവില്ല..

Rss പറഞ്ഞ്‌ പരത്തും പോലെ സിറിയയിലേക്കോ, എത്യോപയിലേക്കോ, സ്പെയിനിലേക്കോ പോകാൻ എനിക്കോ ഹാദിയാക്കോ യാതൊരു ഉദ്ധേശ്യവുമില്ല., അത്തരം ചിന്താഗതികൾ ഇസ്ലാമിക വിരുദ്ധമാണെന്നു കൂടി ആദ്യമേ പറയട്ടെ.,

കഴിഞ്ഞ പത്ത്‌ വർഷമായി എന്റെ ഫാമിലി
മസ്കറ്റിൽ സെറ്റിൽഡ്‌ ആണ്‌., അവിടെ ഒരു പ്രൈവറ്റ്‌ കമ്പനിയുടെ അഡ്മിനിസ്ട്രേറ്റർ ആയി ഞാൻ ജോലി നോക്കി വരുകയായിരിന്നു.,

ദൈവ സഹായത്താൽ വളരെ മാന്യമായി ഹാദിയാനെ പോറ്റാനുള്ള സാമ്പത്തിക ശേഷിയും, ആരോഗ്യവും ഇന്നെനിക്കുണ്ട്‌.,

ബലപ്രയോഗത്തിലൂടെ ഞങ്ങളുടെ ഹൃദയം പിച്ചിച്ചീന്തി ഞങ്ങൾ രണ്ടാളുടെയും ജീവിതം നശിപ്പിക്കരുത്..

സ്വന്തം മകൾ മനോവേദനയിൽ നീറി നീറി പിടയുന്നത് സ്നേഹവും മനുഷ്യത്വവുമുള്ള ഒരച്ഛനും സഹിക്കാനാവില്ല. ഹാദിയ ഓരോ നിമിഷവും നീറിപ്പുകയുന്നത് കണ്ടില്ലെന്ന് നടിക്കാൻ അച്ചായിക്കാവുമോ???

അഛായിയുടേയും, അമ്മയുടേയും മത വിശ്വാസം മറ്റൊന്നാണെന്ന് കരുതി നിങ്ങളിരുവരോടും വിദ്വേഷത്തിൽ കഴിയാനോ, കയർത്ത്‌ നിൽക്കുവാനോ ഇസ്ലാം ഞങ്ങളെ അനുവദിക്കുന്നില്ല.,
മറിച്ച്‌ നിങ്ങളിരുവരേയും കഴിയുന്ന രീതിയിൽ സംരക്ഷിക്കാനും വേണ്ട പരിഗണനകൾ നൽകി കൂടെ നിർത്താനുമാണ്‌ ഇസ്ലാം കൽപ്പിക്കുന്നത്‌.,

മാത്രവുമല്ല, ഹാദിയായെ ഒരു ഡോക്ടർ ആക്കാൻ നിങ്ങൾ അനുഭവിച്ചിട്ടുള്ള ബുദ്ധിമുട്ടുകൾ വളരെ വലുതാണെന്ന് എനിക്കറിയാം. അത്‌ കൊണ്ടു തന്നെ ഹാദിയായുടെ തുടർ പഠനവും,
പ്രാക്ടീസും മുടക്കാൻ ഞാൻ ഒരുക്കമല്ല., അങ്ങനെ ഒരിക്കലും ഉദ്ധേശിച്ചിട്ടുമില്ല.

ഡോക്ടർ ഹാദിയ കേരളത്തിൽത്തന്നെ അവൾക്ക്‌ ഇഷ്ടപ്പെട്ട ഏതെങ്കിലും ഒരു ഹോസ്പിറ്റലിൽ അവളുടെ സേവനം ലഭ്യമാക്കും.,

അങ്ങനെ കിട്ടുന്ന മുഴുവൻ ശമ്പളവും അഛായിക്കും, അമ്മക്കും തരണമെന്ന് അവൾ പറഞ്ഞാൽ ഞാൻ എതിർക്കില്ല.,
എന്റെ വിശ്വാസപ്രകാരം എനിക്ക്‌ എതിർക്കാൻ കഴിയില്ല.,

ഒരഛനും മകളും തമ്മിൽ നടത്തുന്ന സ്വകാര്യ സംഭാഷണങ്ങൾ പോലും രഹസ്യമായി ഒപ്പിയെടുപ്പിച്ച് പൊതുസമൂഹത്തിന്റെ മുന്നിൽ വിൽപ്പനയ്ക്ക്‌ വെക്കുന്ന Rss ന്റെ കുടില തന്ത്രം അഛായി തിരിച്ചറിയേണ്ടതുണ്ട്‌.,

അവൾ മരിച്ചാലും നശിച്ചാലും RSSകാർക്ക് ഒന്നും നഷ്ടപ്പെടാനില്ല..
നഷ്ടം എനിക്കും നിങ്ങൾക്കും മാത്രമാവും..

അവളെ എനിക്ക് താ അച്ചായീ.. അച്ചായീടെ പൊന്നുമോളായി ,Dr ഹാദിയ യായി, എന്റെ ഭാര്യയായി അവളും അവളുടെ ഭർത്താവായി ഞാനും ജീവിക്കട്ടെ..
ഇതൊരു മരുമകന്റെ ഹൃദയത്തിൽ നിന്നുള്ള വാക്കുകളാണ്….
തട്ടിക്കളയരുത്‌.,

കാലമിനിയുമുരുളും..,
നമ്മളൊന്നിക്കും..,
അഛായിക്ക്‌ മകളോടുള്ള സ്നേഹം ഒരുപാടൊന്നും പിടിച്ചു വയ്ക്കാനാവില്ല.,
അപ്പോഴും ഏറെ വേദനയോടെ Rss അഛായിയെ വിഢ്ഡിയാക്കിയത്‌ നാമോർമ്മിച്ച്‌ വിഷമിക്കും.,

സത്യം മനസ്സിലാക്കാനും, അതംഗീകരിക്കാനു ദൈവം അഛായിയേയും അമ്മയേയും സഹായിക്കട്ടെ.,

പ്രാർഥനയോടെ.,
ഷഫിൻ ജഹാൻ
(Shafin Jahan S)

Previous ArticleNext Article