Hot, കർണാടക, ദേശീയം, പുതിയ വാർത്തകൾ

ബണ്ട്വാളിൽ ആർഎസ്‌എസ്‌ പ്രവർത്തകനു വെട്ടേറ്റു, നില ഗുരുതരം;. നിരോധനാജ്ഞ വീണ്ടും നീട്ടി

IMG_8767

മംഗലാപുരം:(www.k-onenews.in)

ബണ്ട്വാളിൽ ആർഎസ്‌എസ്‌ പ്രവർത്തകനു വെട്ടേറ്റു. സജിപമുന്നുർ സ്വദേശി ശരത്‌‌(28) എന്നയാൾക്കാണു വെട്ടേറ്റത്‌‌.
ബിസി റോഡിൽ വെച്ച്‌ ചൊവ്വാഴ്ച്ച രാത്രി പത്തോടെയാണു സംഭവം.

ബിസി റോഡിൽ ‘ഉദയ’ എന്ന ലോണ്ട്രി സ്ഥാപനം നടത്തുന്ന ശരത്‌ കടയടച്ച്‌ വീട്ടിലേക്ക്‌ മടങ്ങുമ്പോഴാണു അജ്ഞാത സംഘത്തിന്റെ വെട്ടേറ്റത്‌. ഇയാളെ മംഗലാപുരത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്‌. ആരോഗ്യ നില ഗുരുതരമായി തുടരുന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ഇക്കഴിഞ്ഞ പെരുന്നാൾ തലേന്ന് എസ്‌ഡിപിഐ പ്രാദേശിക നേതാവ്‌ മുഹമ്മദ്‌ അഷ്‌റഫ്‌ കാലായി കൊല്ലപ്പെട്ടതിനെത്തുടർന്ന് ബണ്ട്വാളിലും ദക്ഷിണ കന്നട ജില്ലയിലെ വിവിധ ഭാഗങ്ങളിലും പോലീസ്‌ നിരോധനാജ്ഞ നിലനിൽക്കുന്നതിനിടെയാണു വീണ്ടും അക്രമ സംഭവം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്‌. ഇതോടെ നിരോധനാഞ്ജ കാലാവധി നീട്ടിയിരിക്കയാണ്.

മേഖലയിൽ പോലീസ്‌ കനത്ത സുരക്ഷ സന്നാഹമൊരുക്കിയിട്ടുണ്ട്‌.

Previous ArticleNext Article