കർണാടക, പുതിയ വാർത്തകൾ

മംഗലാപുരത്ത് മലപ്പുറം ജില്ലയിലെ വിദ്യാര്‍ഥിയെ വധിക്കാന്‍ ശ്രമിച്ച മൂന്നു പേര്‍ പിടിയില്‍

മംഗലാപുരം: മംഗലാപുരത്ത് മലപ്പുറം സ്വദേശിയായ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി മുഹമ്മദ് സാജിദിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേരെ മംഗലാപുരം സിറ്റി പോലിസ് അറസ്റ്റ് ചെയ്തു. ഫറന്‍ഗിപ്പേട്ട് സ്വദേശി നിതീഷ് പൂജാരിയുടെ മകന്‍ നിതിന്‍ പൂജാരി(21), അഡയാര്‍ കട്ടെ സ്വദേശി മാധവ പൂജാരിയുടെ മകന്‍ പ്രാണേഷ് പൂജാരി, പാടില്‍ സ്വദേശി സുധീര്‍ പൂജാരിയുടെ മകന്‍ കിഷന്‍ പൂജാരി എന്നിവരാണ് പിടിയിലായത്. നിതിനും പ്രാണേഷും ഇലക്ട്രീഷ്യന്‍മാരും കിഷന്‍ കാര്‍പെന്ററുമാണ്.
നഗരത്തിലെ കോളജില്‍ മൂന്നാം വര്‍ഷ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ സാജിദ് അഡ്യാറിന് സമീപമുള്ള ബിത്തുപാഡെയില്‍ വാടക വീട്ടിലാണ് താമസിക്കുന്നത്.
വെള്ളിയാഴ്ച വൈകീട്ട് 4.15ഓടെ അഡ്യാറില്‍ നിന്ന് ചായ കുടിച്ച് സാജിദും സുഹൃത്ത് നൗഷാദും ബൈക്കില്‍ മടങ്ങവേയാണ് സംഭവമുണ്ടായത്. റോഡരികില്‍ ഒരു സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്ത് മൂന്നു പേര്‍ പെട്രോള്‍ തീര്‍ന്നെന്ന് പറഞ്ഞ് ബൈക്ക് കൈകാട്ടി നിര്‍ത്തുകയായിരുന്നു. സഹായിക്കാനായി ഇരുവരും ബൈക്ക് നിര്‍ത്തി ഇറങ്ങിയപ്പോള്‍ മൂവര്‍ സംഘം മാരകായുധങ്ങളുമായി നൗഷാദിനെ അക്രമിക്കാന്‍ ശ്രമിച്ചു. എന്നാല്‍, നൗഷാദ് രക്ഷപ്പെട്ടെങ്കിലും അക്രമികള്‍ സാജിദിന്റെ കൈയിലും പുറത്തും വെട്ടുകയായിരുന്നു.

Previous ArticleNext Article