Hot, കേരളം, പുതിയ വാർത്തകൾ, ലേഖനം

സെന്കുമാര്‍ നടപ്പാക്കിയത് ആരുടെ അജണ്ട?

(www.k-onenews.in) കേരളത്തിലെ മുസ്‌ലിം സമുദായത്തെ സംബന്ധിച്ചിടത്തോളം പലകാര്യങ്ങളിലും വ്യക്തമായ തിരിച്ചറിവിന്റെ കാലത്തിലൂടെയാണ് ഇപ്പോള്‍ കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. ഡോ. ഹാദിയ ഇസ്‌ലാം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധി മുതല്‍ ദേശവ്യാപകമായി വര്ധിച്ചു വരുന്ന തല്ലിക്കൊലകള്‍ വരെയുള്ള സംഭവവികാസങ്ങള്‍ ഏറെ ആശങ്കയോടെയാണ് സമുദായം വീക്ഷിച്ചുക്കൊണ്ടിരിക്കുന്നത്. സയണിസ്റ്റ്‌സാമ്രാജ്യത്വ ശക്തികളുടെ ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായി ആഗോളതലത്തില്‍ ഇസ്‌ലാംഭീതി ശക്തിപ്പെടുകയും ഇന്ത്യയുടെ പലഭാഗത്തും മുസ്‌ലിം യുവാക്കള്‍ തീവ്രവാദഭീകരവാദ ആരോപണങ്ങള്ക്ക് ഇരകളായപ്പോഴും കേരളത്തിലെ മുസ്‌ലിം മുഖ്യധാര പൊതുവെ ആശ്വാസത്തിലായിരുന്നു. അത്തരം ഇസ്‌ലാംവിരുദ്ധ പൊതുബോധത്തില്‍ നിന്നും വേറിട്ട ഒരു വിശ്വാസ്യത ആര്ജ്ജിക്കാനും നിലനിര്ത്താ്നും കേരളത്തിന്റെ മണ്ണ് പര്യാപ്തമാണെന്ന വിശ്വാസമായിരുന്നു ഈ ആശ്വാസത്തിനു പിന്നില്‍. എാല്‍ ഇസ്‌ലാംഭീതിയുടെ ഇന്ത്യന്വയക്താക്കള്‍ നീട്ടി വരച്ച ട്രാക്കില്‍ തീവ്രവാദ വിരുദ്ധ കാംപയിനുകള്‍ നടത്തി മതേതരപ്രതിച്ഛായ ശക്തിപ്പെടുത്താന്‍ നടത്തിയ ആത്മാര്ഥ്മായ ശ്രമങ്ങള്‍ പലതും ഇന്ന് വൃഥാവിലായിരിക്കുകയാണ്. സംസ്ഥാന പോലിസ് മേധാവി സ്ഥാനത്തു നിന്നു വിരമിച്ചശേഷം ടി പി സെന്കുയമാര്‍ കേരളത്തിലെ മുസ്‌ലിംകളെ കുറിച്ചു നടത്തിയ പരാമര്ശ്ങ്ങള്‍ ഞെട്ടലോടു കൂടിയല്ലാതെ സമുദായത്തിനു വായിക്കാന്‍ കഴിയാത്തത് അതുകൊണ്ടാണ്.

കേരളത്തിലെ മുസ്‌ലിം സമുദായത്തെ ഒന്നടങ്കം സംശയത്തിന്റെ പാരമ്യത്തില്‍ നിര്ത്തുന്ന ഏറെ വിഭാഗീയമായ പരാമര്ശങ്ങളാണ് സെന്കു്മാറില്‍ നിന്നുണ്ടായിട്ടുള്ളത് എന്ന കാര്യത്തില്‍ തര്‌ക്കെമില്ല. തീവ്രവാദം സംബന്ധിച്ച സമുദായത്തിന്റെ പൊതുസമീപനം മുതല്‍, മുസ്‌ലിമായി ജനിച്ചുവീഴുന്ന ഒരു കുഞ്ഞുപോലും സമൂഹത്തില്‍ അപകടകരമായ സ്വാധീനം ചെലുത്തുന്നുവെന്ന് തീര്ത്തും വര്ഗീനയമായ കാഴ്ചപ്പാടാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. തികച്ചും യാദൃശ്ചികമോ, ഒറ്റപ്പെട്ടതോ ആയ ഒരു വെളിപ്പെടുത്തലായി വിവാദ പരാമര്ശിങ്ങളെ കാണാന്‍ കഴിയില്ല. പ്രമുഖ വാരികയ്ക്ക് നല്കിയ അഭിമുഖത്തില്‍ തന്റെ സർവീസ് കാലാവധിയില്‍ കൈകാര്യം ചെയ്തതും ഇടപെട്ടതുമായ നിരവധി പ്രശ്‌നങ്ങളെ കുറിച്ച് അദ്ദേഹം വളരെ വ്യക്തതയോടെ തന്നെ പ്രതിപാദിച്ചിട്ടുണ്ട്. പോലിസ് സേനയില്‍ ഉത ഉദ്യോഗസ്ഥര്ക്കിടടയില്‍ നിലനില്ക്കുന്ന പടലപിണക്കങ്ങള്‍ മുതല്‍ രാഷ്ട്രീയ വിവാദങ്ങള്ക്ക് തിരികൊളുത്തുതടക്കമുള്ള കാര്യങ്ങള്‍ അതില്‍ ഉള്‌പ്പെ്ടുന്നു. ഇത് സംബന്ധിച്ച് പുറത്തുവ വിവരങ്ങളുടെ ആധികാരികതയെ തള്ളിപ്പറയാനും സെന്കുിമാര്‍ തയ്യാറായിട്ടില്ല. മറിച്ച് വിവിധ സന്ദര്ഭദങ്ങളിലായി അത്തരം കാര്യങ്ങളില്‍ തന്റെ നിലപാട് അദ്ദേഹം ആവര്ത്തിയക്കുകയാണ് ചെയ്തിട്ടുള്ളത്.
മുസ്‌ലിം സമുദായത്തില്‍ ഡീ റാഡിക്കലൈസേഷന്‍ നടക്കണമെന്ന് പറയുമ്പോള്‍ അതില്‍ നിഴലിക്കുന്നത് ഒരു സമുദായത്തെ ഓകെയും അതിന്റെ കാഴ്ചപ്പാടുകളെയും അദ്ദേഹം എത്രത്തോളം തീവ്രമായി ചിത്രീകരിക്കുുവെന്നതാണ്. മുസ്‌ലിം സമുദായത്തിലും നല്ലവരുണ്ടെന്ന് ചേര്ത്തു പറഞ്ഞുകൊണ്ടാണ് തന്റെ വീക്ഷണത്തിന് ബലമേകാന്‍ മുന്‌പോ്‌ലിസ് മേധാവി ശ്രമിച്ചിട്ടുള്ളത്. സെന്കുബമാറിന്റെ നോട്ടത്തില്‍ തീവ്രവും മൗലീകവുമായി തോന്നിയ കാഴ്ചപ്പാടുകളെ നിർവീര്യമാക്കാൻ 512 പേരെ തിരഞ്ഞെടുത്തു നിയോഗിച്ചിരിക്കുുവെന്ന വെളിപ്പെടുത്തലാണ് ഇതില്‍ ഏറ്റവും അപകടകരം. രാഷ്ട്രീയപ്രവര്ത്തകരും മാധ്യമപ്രവര്ത്തകരും വിദ്യാര്ഥികളും പ്രഫഷണലുകളുമടക്കം 250ല്‍ പരം മുസ്‌ലിംകളുടെ ഇമെയില്‍ വിശദാംശങ്ങള്‍ പരിശോധിക്കാനുള്ള പോലിസ് നീക്കവും മറ്റും ഇതുമായി കൂട്ടിവായിക്കാവുന്നതാണ്. വിവിധ വിഭാഗങ്ങള്‍ ഒരുമിച്ച് കഴിയുന്ന ജനാധിപത്യ സമൂഹത്തില്‍ പ്രത്യേകസമുദായത്തിനുള്ളിലേക്ക് നിഗൂഢദൗത്യവുമായി ഒരുസംഘത്തെ നിയോഗിക്കുവാനുള്ള തീരുമാനം എവിടെ രൂപം കൊണ്ടുവെന്നും തിരഞ്ഞെടുക്കപ്പെട്ട 512 പേര്‍ ആരൊക്കെയെന്നും വ്യക്തമാക്കപ്പെടേണ്ടതുണ്ട്. ഒരു രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടിയുണ്ടായതെങ്കില്‍, ആഭ്യന്തരം മാറിമാറി കൈകാര്യം ചെയ്ത കക്ഷികള്ക്ക് അത് വിശദീകരിക്കാന്‍ ബാധ്യതയുണ്ട്. മറിച്ചാണെങ്കില്‍, ഒരു ഏകാധിപതിയെ പോലെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ സെന്കുമാറിന് ആര് അധികാരം നല്കിതയെന്നും പോലിസ് തലപ്പത്തിരുന്ന സെന്കുമാര്‍ ആരുടെ അജണ്ടകളാണ് നിർവഹിച്ചിരുന്നതെുമൊക്കെയുള്ള ചോദ്യങ്ങള്‍ ബാക്കിയാവുന്നു.
വിവാദകോലാഹലമുണ്ടാക്കിയ ലവ് ജിഹാദ് കേരളത്തില്‍ ഇല്ലെന്ന് ഉത്തരവിട്ടത് കോടതിയാണ്. അതിനാസ്പദമായ റിപോര്‍ട്ട് നല്കിലയത് പോലിസാണ്. പോലിസും കോടതിയും നിയമപരമായി തീര്പ്പു കല്പ്പി്ച്ചിട്ടും അത് ഉള്‌ക്കൊള്ളാനാകാത്ത മനസുമായാണ് ഇത്രയും കാലം സെന്കുപമാര്‍ പോലിസ് തലപ്പത്തെ നിര്ണാളയക തസ്തികകള്‍ കൈകാര്യം ചെയ്തത്. ലവ് ജിഹാദ് ഹിന്ദുത്വസൃഷ്ടിയാണെന്ന വസ്തുത 2012 ലാണ് പോലിസ് കണ്ടെത്തിയത്. അതിനുശേഷവും അത് പ്രചരിപ്പിച്ചുകൊണ്ട് ഉത്തരേന്ത്യയിലടക്കം വര്ഗീശയമുതലെടുപ്പ് നടത്തിക്കൊണ്ടിരിക്കുന്നതും സംഘപരിവാര ഫാഷിസ്റ്റുകളാണ്. പോലിസിന്റെ കണ്ടെത്തലിനേക്കാളും കോടതിയുടെ തീര്പ്പിനെക്കാളും സംഘപരിവാരത്തിന്റെ വിഷലിപ്തമായ ആശയപ്രതലമാണ് സെന്കു്മാറെ പോലിസ്‌മേധാവിയുടെ ചിന്തകളെ നയിച്ചതെങ്കില്‍, അധികാരത്തിലിരുന്ന അദ്ദേഹം ഇക്കാലമത്രയും സ്വീകരിച്ച ഓരോ നടപടികളും പുനപരിശോധിക്കപ്പെടേണ്ടതുണ്ട്.
തേജസ് ദിനപത്രത്തിന് സര്ക്കാപര്‍ പരസ്യങ്ങള്‍ നിഷേധിക്കാന്‍ കാരണമായി ചൂണ്ടിക്കാണിക്കുന്ന രഹസ്യാന്വേഷണ റിപോര്‍ട്ട് പിറവിയെടുക്കുന്നതും സെന്കുകമാര്‍ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ ചുമതല വഹിക്കുമ്പോഴാണ്. അമേരിക്കയുടെയും ഇസ്രായേലിന്റെയും നയങ്ങളെയും ഭീകരവാദത്തെ അമര്ച്ച ചെയ്യാനെന്ന പേരില്‍ ഭരണകൂടം സ്വീകരിക്കുന്ന നടപടികളെയും തേജസ് വിമര്ശി്ക്കുന്നുവെന്നതായിരുന്നു രഹസ്യാന്വേഷണ റിപോര്‍ട്ടിന്റെ കാതല്‍. തികച്ചും നിക്ഷിപ്ത താല്പ്പുര്യത്തോടെ രൂപം നല്കി്യ ഈ റിപോര്‍ട്ടിനപ്പുറം, തേജസിന് പരസ്യം നിഷേധിക്കാനുള്ള കാരണമായി വസ്തുതാപരമായ ഒരു കാര്യം പോലും ചൂണ്ടിക്കാട്ടാന്‍ സര്ക്കാര്‍ സംവിധാനങ്ങള്ക്ക് ഇതേവരെ കഴിഞ്ഞിട്ടില്ല. എന്നിട്ടും തേജസിനെതിരായ നീതിനിഷേധം തുടരുകയാണ്. ആര്‍.എസ്.എസിനെ ഐ.എസിനോട് താരതമ്യം ചെയ്യുമ്പോള്‍ അസ്വസ്ഥത അനുഭവപ്പെടുന്ന ഒരു മനസ്സിന്റെ ഉടമയ്ക്ക് പശുവിന്റെ പേരില്‍ മനുഷ്യനെ കൊല്ലുതിനെതിരായ റമദാന്‍ പ്രസംഗം കുറ്റകൃത്യമായി തോന്നുക സ്വാഭാവികം. പച്ച മനുഷ്യരെ തെരുവില്‍ തല്ലിക്കൊല്ലുതിനേക്കാള്‍ ഗുരുതരമായ പ്രത്യാഘാതം ഇത്തരം പ്രസംഗങ്ങളില്‍ കാണാന്‍ കഴിയുന്നുവെങ്കില്‍, ഹിംസയുടെ ഹിന്ദുത്വപ്രത്യയശാസ്ത്രത്തിന് എത്രത്തോളം കീഴ്‌പ്പെട്ടയാളാണ് നമ്മുടെ പോലിസ് സംവിധാനത്തിന്റെ തലപ്പത്തിരുന്നത് എ അപകടമാണ് നാം തിരിച്ചറിയാതെ പോയത്. സെന്കു മാറിന് വേണ്ടി സൗജന്യമായി കേസ് വാദിച്ചത് തെറ്റായിപ്പോയെ സുപ്രീംകോടതിയിലെ മുതിര്‍ അഭിഭാഷകന്‍ ദുഷ്യന്ത് ദവെയുടെ പ്രസ്താവന ഈ അപകടത്തെ കുറിച്ചുള്ള വൈകിപ്പോയ ബോധ്യപ്പെടലിന്റെ പ്രതിഫലനമാണ്. ഇയാള്‍ സർവീസിലിരുന്ന കാലത്ത് ചുമത്തപ്പെട്ട യു.എ.പി.എ കേസുകളിലടക്കം ഇത്തരം ഫാഷിസ്റ്റ് ചിന്തയുടെ സ്വാധീനം ഉണ്ടായിട്ടുണ്ടെന്നതിന് ഇനിയും തെളിവന്വേഷിക്കുന്നത് മൗഢ്യമാണ്. കുറ്റപത്രം സമര്പ്പിരക്കാത്ത 162 യു.എ.പി.എ കേസുകളില്‍ 42 എണ്ണം പിന്വപലിക്കാനുള്ള ലോക്‌നാഥ് ബെഹ്‌റയുടെ കാലത്തെ തീരുമാനത്തില്‍ ടി പി സെന്കുതമാര്‍ അതൃപ്തനായിരുന്നുവെങ്കിലും സി.പി.ഐ അടക്കമുള്ള കക്ഷികളുടെ ഉറച്ച നിലപാടു മൂലമാണ് തീരുമാനം നിലനിന്നത്. അതുകൊണ്ടു തന്നെ സെന്കുുമാര്‍ സർവീസില്‍ ഇരുന്ന കാലത്തെ മുഴുവന്‍ യു.എ.പി.എ കേസുകളും പുനപരിശോധിക്കപ്പെടണമെന്ന ആവശ്യത്തിന് പ്രസക്തിയേറെയാണ്. മലപ്പുറം ജില്ലയെ കേന്ദ്രീകരിച്ചും കേരളത്തിലെ മുസ്‌ലിം തീവ്രവാദത്തെ കേന്ദ്രീകരിച്ചും രഹസ്യാന്വേഷണ റിപോര്‍ട്ടുകളെ ആധാരമാക്കി പ്രചരിച്ച നിറംപിടിപ്പിച്ച പലകഥകള്ക്കും പിന്നില്‍ സെന്കുിമാറിന്റെ പോലിസ് ബുദ്ധിക്ക് പങ്കുണ്ടെന്ന വിവരങ്ങളാണ് ഇപ്പോള്‍ വിവിധ കോണുകളില്‍ നിന്ന് പുറത്തുവരുന്നത്.
നിയമവാഴ്ച നിലനില്ക്കുന്ന നാട്ടില്‍ അധികാരവും പദവികളും സ്വന്തം മനോനിലയ്ക്കനുസൃതമായി വിനിയോഗിച്ചിട്ടുണ്ടെങ്കില്‍, അത് ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയായി വേണം കണക്കാക്കേണ്ടത്. സേനയുടെ തലപ്പത്തിരിക്കുന്നവര്‍ ഈ രോഗത്തിന് അടിമപ്പെടുട്ടുവെങ്കില്‍ അവരെ ശക്തമായി നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. അതുകൊണ്ടു തന്നെ സെന്കുുമാറിന്റെ വിവാദപരാമര്‌ശേങ്ങളുടെ പേരില്‍ ശക്തമായ അന്വേഷണവും തുടര്‌നരടപടികളും ഉണ്ടാവേണ്ടതുണ്ട്.

 

എ അബ്ദുൽ സത്താർ (സ്റ്റേറ്റ് സെക്രട്ടറി  പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ) 

Previous ArticleNext Article