Hot, കേരളം, കർണാടക, ജില്ലാ വാര്‍ത്തകള്‍, പുതിയ വാർത്തകൾ

മംഗലാപുരം സബ്‌ജയിലിൽ സംഘപരിവാർ തടവുകാർ കാസറഗോഡ് സ്വദേശിയായ ബജ്‌റംഗ്‌ദൾ പ്രവർത്തകനെ തല്ലിക്കൊന്ന സംഭവം ; കൊലപാതകത്തിനു പിന്നിൽ കടുത്ത വംശ വെറിയെന്ന് ആരോപണമുയരുന്നു

മംഗലാപുരം:(www.k-onenews.in)

മംഗലാപുരം സബ്‌ജയിലിൽ ബജ്‌റംഗ്‌ ദൾ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിനു പിന്നിൽ കടുത്ത വംശ വെറിയെന്ന് ആരോപണം.

കാസറഗോഡ് കുമ്പള നായ്ക്കപ്പിലെ ഉദയ കുമാർ(32 ) എന്ന ഉദയനാണ് കഴിഞ്ഞ ദിവസം രാവിലെ പത്തുമണിയോടെ മംഗലാപുരം വെൻലോക്ക്‌ ആശുപത്രിയിൽ വെച്ച്‌ മരണപ്പെട്ടത്‌.

മലയാളി തടവുകാരെ വംശീയാക്രമണത്തിനിരയാക്കുന്ന സംഭവത്തിന്റെ തുടർച്ചയാണു ഈ സംഭവമെന്ന് ആരോപണമുയർന്നിട്ടുണ്ട്‌.

പനി ബാധിച്ചതാണ് മരണകാരണമെന്നാണു പോലീസ്‌ പറയുന്നത്‌. എന്നാൽ ജയിലിൽ നിരവധി തവണ കന്നഡികരായ സംഘപരിവാർ പ്രവർത്തകർ മലയാളികൾക്ക്‌ നേരെ ആക്രമണം അഴിച്ചു വിട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണു എട്ടംഗ സംഘപരിവാർ സംഘം വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെ ഉദയനെയും മറ്റും പാർപ്പിച്ചിരിക്കുന്ന ബ്ലോക്കിലെത്തി ആക്രമിച്ചത്‌. തുടർന്ന് ഗുരുതര പരിക്കുകളോടെ ഉദയനെ വെൻലോക്ക് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്നായിരുന്നു അന്ത്യം. എന്നാൽ, കൊലപാതക വിവരം വെളിപ്പെടുത്താൻ ആദ്യം ജയിലധികൃതർ തയ്യാറായില്ലെങ്കിലും പിന്നീട്‌ വാർത്തകൾ വന്നതോടെ സ്ഥിതീകരിക്കാൻ നിർബന്ധിതരാവുകയായിരുന്നു.
കാസർഗോഡും മംഗലാപുരത്തുമായി നിരവധി കേസുകളിൽ പ്രതിയാണ് ഉദയൻ.

കഞ്ചാവ് കടത്തു കേസിലാണ് മാസങ്ങൾക്ക്‌ മുൻപ്‌ ബജ്‌റംഗ്‌ ദൾ പ്രവർത്തകനായ ഉദയകുമാറും സംഘവും അറസ്റ്റിലായി ജയിലിലെത്തിയത്‌.‌
കർണ്ണാടകയിലെ സംഘപരിവാർ ക്രിമിനൽ സംഘങ്ങൾ ജയിലിലുള്ള മലയാളികളെ ക്രൂരമായി മർദ്ദിക്കുന്നതായി ഇതിനു മുൻപും പരാതികളുയർന്നിരുന്നു. ഇവർ കടുത്ത വംശീയ വിദ്വേഷം വെച്ചു പുലർത്തുന്നതായും ആക്ഷേപമുയരുന്നുണ്ട്‌.

Previous ArticleNext Article