ജില്ലാ വാര്‍ത്തകള്‍

നഴ്‌സുമാരുടെ ആവശ്യങ്ങളെ സർക്കാർ അനുഭാവ പൂർവ്വം പരിഗണിക്കണം: എസ്‌ഡിടിയു

കാസറഗോഡ്: (www.k-onenews.in) സുപ്രീം കോടതി നിശ്ചയിച്ച അടിസ്ഥാന ശമ്പളം കിട്ടണമെന്ന ന്യായമായ ആവശ്യമുന്നയിച്ചു നടത്തുന്ന സമരത്തെ വിദ്യാർത്ഥികളെ രംഗത്തിറക്കി തകർക്കാൻ നടത്തിയ നീക്കം ശെരിയായ പ്രവണതയല്ല.

തുച്ഛമായ ശമ്പളത്തിന്ന് ജോലിചെയ്യുന്ന നഴ്സുമാരുടെ ഈ സമരത്തെ മാനുഷിക പരിഗണനയോടെ കണ്ട്‌ പരിഹരിക്കണമെന്ന് എസ്‌ഡിടിയു ജില്ലാ പ്രസിഡന്റ് അഷ്‌റഫ്‌ കോളിയടുക്കം ആവശ്യപ്പെട്ടു.

നുള്ളിപ്പാടിയിൽ നഴ്സുമാർ നടത്തുന്ന സമരത്തിന്ന് ഐക്യദാർഢ്യം രേഖപ്പെടുത്തി സംസാരിക്കുകയായിരുന്നു
ജില്ലാ വൈസ് പ്രസിഡന്റ് ഫൈസൽ, ജോയിൻ സെക്രെട്ടറി സിദ്ധീക്ക്, മനാസ് പാലിച്ചിയടുക്കം,കരീം അണങ്കൂർ ,ജമാൽ അണങ്കൂർ ,സാലി , ഫരീദ് കോളിയടുക്കം,സഹദ് ഉളിയത്തടുക്ക ഹാരിസ്,തുടങ്ങിയ ഭാരവാഹികൾ സംബന്ധിച്ചു.

Previous ArticleNext Article