പുതിയ വാർത്തകൾ

ഹൗസ് ഓഫ് ഇവൈസിസി പാവപ്പെട്ടവരുടെ ആശ്രയം: അബ്‌ദുല്ല എരിയാൽ

ദുബായ്: (www.k-onenews.in) മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ പാവപ്പെട്ടവർക്ക് എന്നും താങ്ങും തണലും ആയി പ്രവൃത്തിക്കുന്ന സംഘടനയാണ് ഹൗസ്ഓഫ് ഇവൈസിസി എന്ന് കാവുഗോളി എൽ.പി സ്കൂൾ പി.ടി.എ പ്രസിഡന്റ് അബ്ദുല്ല എരിയാൽ.

ഹൗസ് ഓഫ് ഇ.വൈ.സി.സിയുടെ ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹൌസ് ഓഫ് ഇ.വൈ.സി.സി നാട്ടിൽ നടത്തുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങൾ പ്രശംസിയനമാണ്.
ജീവിതത്തിൽ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ വേണ്ടി നെട്ടോട്ടം ഓടുന്ന പ്രവാസിയായ ഹൌസ് ഓഫ് ഇ.വൈ.സി.സിയുടെ സുഹൃതുക്കൾ തങ്ങളുടെ പ്രയാസങ്ങൾക്കും പ്രശ്നങ്ങൾക്കും ഇടയിൽ നിന്ന് കൊണ്ട് നാട്ടിൽ നടത്തുന്ന സാംസ്‌കാരിക സാമൂഹിക ജീവ കാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജോലി ആവശ്യത്തിനായ് ദുബായിൽ എത്തുന്ന നാട്ടുക്കാർക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കി കൊടുക്കുന്ന ഹൌസ് ഓഫ് ഇ.വൈ.സി.സിയുടെ പ്രവർത്തനങ്ങൾ മറ്റുള്ളവർ മാതൃകയാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യോഗത്തിൽ സലാം എരിയാൽ അധ്യക്ഷത വഹിച്ചു .
ഒരു പതിറ്റാണ്ട് കാലം എരിയൽ യു.എ.ഇ ജമാഅത്ത് കമ്മിറ്റി സെക്രട്ടറിയായി സേവനം അനുഷ്ഠിച്ച ബി.വി കുഞ്ഞാമുവിനെ അബ്ദുല്ല ഡിസ്കോ ആദരിച്ചു .യോഗത്തിൽ മുസ്തു എരിയാൽ, ജാഫർ കെ.എച്, താജുദ്ദീൻ ചേരങ്കൈ,ഇബ്രാഹിം തവക്കൽ ,അതീഖ് റഹ്മാൻ , ശുകൂർ എരിയാൽ, തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി .
ഹമീദ് എരിയാൽ സ്വാഗതവും സമീർ പേരാൽ നന്ദിയും പറഞ്ഞു .

Previous ArticleNext Article