Hot, അന്താരാഷ്ട്രം, കേരളം, പുതിയ വാർത്തകൾ, പ്രവാസി

പ്രവാചകനെതിരെ കാർട്ടൂൺ വരച്ച മലയാളി സൗദിയിൽ പിടിയിൽ; അറസ്റ്റിലായത്‌ നാട്ടിലേക്ക്‌ പുറപ്പെടാനുള്ള ഒരുക്കത്തിനിടെ

IMG_8887

സക്കാക:(www.k-onenews.in)
പ്രവാചകൻ മുഹമ്മദ്‌ നബിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ കാർട്ടൂൺ വരച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച മലയാളിയെ സൗദിയിൽ പിടികൂടി.

കൊല്ലം സ്വദേശിയായ രാജേഷിനെയാണ് സൗദിയിലെ സക്കാക്കയിൽ പോലീസ് അറസ്റ്റ് ചെയ്തത്‌. ഇസ്ലാം മത വിശ്വാസികൾ ഏറ്റവും ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന പ്രവാചകനെ അത്യന്തം ഹീനമായി ചിത്രീകരിക്കുന്നതായിരുന്നു ഫേസ്‌ബുക്കിൽ രജേഷ്‌ പോസ്റ്റ് ചെയ്ത കാർട്ടൂണുകൾ. ഇത്‌ ശ്രദ്ധയിൽപ്പെട്ട സൗദി പൗരൻറെ പരാതിയെ തുടർന്ന് പോലീസ്‌ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്‌.

അന്വേഷണം നടക്കുന്നതറിഞ്ഞ്‌ നാട്ടിലേക്ക്‌ പുറപ്പെടാനുള്ള ഒരുക്കത്തിനിടെ താമസ സ്ഥത്തുവെച്ചാണ് രാജേഷ്‌ അറസ്റ്റിലായത്. നാലു വർഷത്തോളമായി രാജേഷ് സക്കാകയിൽ വീട്ടു ഡ്രൈവറായി ജോലി ചെയ്യുന്നു.
ഗൾഫ്‌ രാജ്യങ്ങളിൽ ജോലി നോക്കുന്ന പല സംഘപരിവാർ പ്രവർത്തകരും ഈയിടെയായി പ്രവാചക നിന്ദയും പരമത വിദ്വേഷം പരത്തുന്നതിനും പിടിയിലാകുന്നുണ്ട്‌.
മേഖലയിൽ അധിവസിക്കുന്ന ഇന്ത്യക്കാർക്ക്‌ നാണക്കേടും ഭീഷണിയുമായിരിക്കുകയാണ് ഇത്തരക്കാരുടെ ചെയ്തികൾ.

Previous ArticleNext Article