Hot, ദേശീയം, പുതിയ വാർത്തകൾ, ലേഖനം

പുതിയ വിദ്യാഭ്യാസ നയത്തില്‍ നടപ്പിലാവുന്നത് ആര്‍എസ്എസ് അജണ്ട

1964-66 കോതേരി കമ്മീഷന്‍ റിപോര്‍ട്ട് നിര്‍ദേശങ്ങള്‍ പ്രകാരം 1968ല്‍ എല്ലാ ജനവിഭാഗങ്ങളിലേക്കും വിദ്യാഭ്യാസം എത്തിക്കുന്നതിനും അതിലൂടെ രാജ്യവികസനം നേടുക എന്ന ലക്ഷ്യത്തോടും കൂടിയാണ് ഇന്ദിരാഗാന്ധി ഗവണ്‍മെന്റ്, നാഷനല്‍ പോളിസി ഓണ്‍ എജ്യുക്കേഷന്‍ പ്രഖ്യാപിക്കുന്നത്. പിന്നീട് 1986ല്‍ രാജീവ്ഗാന്ധി ഗവണ്‍മെന്റ് സ്ത്രീകളെയും എസ്്‌സി/എസ്ടി വിഭാഗത്തില്‍ ഉള്ളവരെയും ദരിദ്ര ജനവിഭാഗത്തിലുള്ളവരെയും മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനു വേണ്ടിയും അവര്‍ക്കിടയിലെ വിദ്യാഭ്യാസപരമായ അസമത്വം അവസാനിപ്പിക്കുന്നതിനു വേണ്ടിയും സ്‌കോളര്‍ഷിപ്പും മറ്റു സാമ്പത്തിക ആനുകൂല്യങ്ങളും നല്‍കുക എന്ന ഭേദഗതിയോടെ പുനക്രമീകരിച്ചു.  (www.k-onenews.in)

മൂന്ന് പതിറ്റാണ്ടുകള്‍ക്കിപ്പുറം, അതിനെ പൂര്‍ണമായി തച്ചുടച്ചാണ് ടിഎസ്ആര്‍ സുബ്രഹ്്മണ്യന്‍ കമ്മിറ്റി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രം ഭരിക്കുന്ന ഹിന്ദു നാഷനലിസ്റ്റ് പാര്‍ട്ടി എംഎച്ച്ആര്‍ഡി മുഖേന വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കുക എന്ന ഗൂഢലക്ഷ്യത്തോടെ പുതിയ ഒരു നാഷനല്‍ എജ്യുക്കേഷന്‍ പോളിസിയുടെ ഡ്രാഫ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നു.
ബ്രിട്ടീഷുകാരുടെ കാലത്ത് ബ്രിട്ടീഷ് ഇംപീരിയലിസ്റ്റുകളെ സേവിക്കുന്ന ഇന്ത്യക്കാരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ മക്കോലെ (MACAULAY) എജ്യുക്കേഷന്‍ സിസ്റ്റം പോലെയാണ് മോദി ഗവണ്‍മെന്റ് അവതരിപ്പിച്ചിരിക്കുന്ന ഈ നിയോ-മക്കോലെ എജ്യുക്കേഷന്‍ പോളിസി (എന്‍ഇപി). കാരണം എന്‍ഇപിയുടെ ലക്ഷ്യം തന്നെ ദേശീയതയില്‍ ഊന്നി ഇന്ത്യന്‍ പുരാണങ്ങളിലും മിത്തുകളിലും വിശ്വസിക്കുന്ന ഗ്ലോബല്‍ സിറ്റിസണ്‍സിനെ സൃഷ്ടിക്കുക എന്നുള്ളതാണ്.

ncrt school

ദേശീയ വികസന ലക്ഷ്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ടതാണ് എജ്യുക്കേഷന്‍ സിസ്റ്റം എന്ന് ആവശ്യപ്പെടുന്ന എന്‍ഇപി, ജനാധിപത്യ മൂല്യങ്ങള്‍, ശാസ്ത്രീയ കാഴ്പ്പാടുകള്‍, സെക്യുലറിസം, ലിംഗവിവേചനം, ജാതീയ അസമത്വം എന്നിവകളെക്കുറിച്ച് ഒരു കാഴ്ചപ്പാടും പങ്കുവെക്കുന്നില്ല. മറിച്ച് സംസ്‌കൃതത്തെ നിര്‍ബന്ധിത ഭാഷയാക്കുന്നതും യോഗയെ എങ്ങനെ പ്രാവര്‍ത്തിക്കമാക്കാം എന്നെല്ലാമാണ് ചര്‍ച്ച ചെയ്യുന്നത്.

ആഗോള മൂലധനത്തിന് ഉപകാരപ്പെടുന്ന തരത്തില്‍ 80% വരുന്ന തൊഴിലാളി വിഭാഗത്തിന് വിദ്യാഭ്യാസം നിരസിച്ചുകൊണ്ട് രാജ്യത്തെ തൊഴിലാളികളുടെ വൈദഗ്ധ്യ വികസനത്തിനു മുന്‍ഗണന കൊടുക്കണമെന്നാണ് എന്‍ഇപി ആവശ്യപ്പെടുന്നത്.

രാജ്യത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണമേന്മ തീരേ മോശമാണെന്നു ചൂണ്ടിക്കാണിക്കുന്ന എന്‍ഇപി, എന്നാല്‍ തൊഴിലാളി വര്‍ഗത്തെ ഒട്ടും പരിഗണിക്കാത്ത നിര്‍ദേശങ്ങളാണ് മുന്നോട്ടുവെക്കുന്നത്. കുടിയേറ്റ തൊഴിലാളികളുടെയും ചേരിനിവാസികളുടെ കുട്ടികള്‍ക്കായി ബദല്‍ സ്‌കൂള്‍ (സായാഹ്്‌ന സ്‌കൂള്‍), റൈറ്റ് ടു എജ്യുക്കേഷന്‍ ആക്റ്റ് പ്രകാരമുള്ള No detention policy class vth ലേക്ക് ചുരുക്കുക, പത്താം തരം എക്‌സാം പാര്‍ട്ട് എ, ബി എന്നീ രണ്ടു തുലത്തില്‍ നടത്തുക, ഉപരിപഠനത്തിന് ആകെ 10 ലക്ഷം സ്‌കോളര്‍ഷിപ്പ് മാത്രം നല്‍കുക എന്നുള്ളവയാണ് അതില്‍ പ്രധാനം.  (www.k-onenews.in)

2009 ആര്‍ടിഐ ആക്റ്റ് പ്രകാരം വിദ്യാഭ്യാസം എന്നുള്ളത് 14 വയസ്സില്‍ താഴെയുള്ള എല്ലാ വിദ്യാര്‍ത്ഥികളുടെയും സൗജന്യവും നിര്‍ബന്ധിതവുമായ അടിസ്ഥാനപരമായ അവകാശമാണ്. എന്നാല്‍ എന്‍ഇപി നടപ്പാക്കുന്നതിലൂടെ സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്ന ചേരിനിവാസികളായ കുട്ടികള്‍ക്ക് അടസ്ഥാന വിദ്യാഭ്യാസം നിരസിക്കപ്പെടും. 2014ലെ ആന്വല്‍ സ്റ്റേറ്റ് ഓഫ് എജ്യുക്കേഷന്‍ റിപോര്‍ട്ട് (ASER) സര്‍വേ പറയുന്നത്- രാജ്യത്തെ ക്ലാസ് 5ലെ 50% വിദ്യാര്‍ത്ഥികള്‍ക്കും 25% വരുന്ന ക്ലാസ് 8 ലെ വിദ്യാര്‍ഥികള്‍ക്കും ക്ലാസ് 2 ലെ പാഠപുസ്തകള്‍ പോലും വായിക്കാനും കണക്ക് കൂട്ടാനും അറിയില്ല എന്നാണ്. ക്ലാസ് 5നു മുകളിലുള്ള വിദ്യാര്‍ഥികളുടെ ഗുണമേന്‍മ വിലയിരുത്താതെ പെട്ടെന്നുള്ള ഡിറ്റന്‍ഷന്‍ പോളിസിയുടെ പുനസ്ഥാപീകരണം ഒരു ആഗാധമാക്കും. അത് അപ്പര്‍ പ്രൈമറി സ്‌കൂളുകളിലെ കൊഴിഞ്ഞുപോക്ക് വര്‍ധിപ്പിക്കും.

എന്‍ഇപി പ്രകാരം 10-ാം തരം പരീക്ഷ ഇനിമുതല്‍ രണ്ട് തരമുണ്ടാവും. ഒന്ന് സയന്‍സ് ടെക്‌നോളജി എന്‍ജിനീയറിങ് ആന്റ് മാത്തമാറ്റിക്‌സ് (STEM) എന്നിവ അടങ്ങുന്ന പാര്‍ട്ട്-എ യും മറ്റുള്ളവ തിരഞ്ഞെടുക്കുന്നവര്‍ക്കുള്ള പാര്‍ട്ട് ബിയും. പാര്‍ട്ട്-എ ബുദ്ധിമുട്ടാണെന്ന് കരുതുന്നവര്‍ക്ക് പാര്‍ട്ട് ബി തിരഞ്ഞടുക്കാം. എന്നാല്‍ ഒരിക്കല്‍ പാര്‍ട്ട് ബി തിരഞ്ഞെടുത്തര്‍ക്ക് STEMല്‍ ഉപരിപഠനത്തിന് പോകാന്‍ പറ്റില്ല. അതു മാത്രമല്ല, ഉപരിപഠനത്തിനുള്ള ഫെലോഷിപ്പ് കിട്ടാനായി ഒരു നാഷനല്‍ ടാലന്റ് ടെസ്റ്റ് ഉണ്ടായിരിക്കുന്നതാണ്. ഒരു വര്‍ഷം 33.3% മില്യന്‍ വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിനായി എന്റോള്‍ ചെയ്യുന്ന നമ്മുടെ രാജ്യത്ത് 10 ലക്ഷം ഫെലോഷിപ്പ് എന്നു പറയുന്നത് മൂന്നു ശതമാനം വിദ്യാര്‍ഥികള്‍ക്ക് മാത്രമേ ഉപകാരപ്പെടൂ. അത് മാത്രമല്ല, ഇതിനായുള്ള നാഷനല്‍ ടാലന്റ് ടെസ്റ്റ് സിബിഎസ്ഇ സിലബസിനെ അടിസ്ഥാനമാക്കി ആയിരിക്കും. തത്വത്തില്‍ ഇത് ഉപരിമാര്‍ഗ വിദ്യാര്‍ഥികള്‍ക്ക് മാത്രമേ ഉപകാരപ്പെടുകയുള്ളൂ, ഗ്രാമങ്ങളെ ഇത് വളരെ മോശമായി തന്നെ ബാധിക്കും. അങ്ങനെ വരുമ്പോള്‍ ഉപരിപഠനം മുന്നോക്ക ജാതിക്കാര്‍ക്കും സമ്പന്നരിലേക്കും ചുരുങ്ങും.

ജില്ലാ വിവര സംവിധാനം വിദ്യാഭ്യാസത്തെക്കുറിച്ച് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം
20% വിദ്യാര്‍ഥികള്‍ 1-ാം ക്ലാസ്- 5 -ാം ക്ലാസില്‍ നിന്നും
36.3% വിദ്യാര്‍ഥികള്‍ 1-7
47.4% വിദ്യാര്‍ഥികള്‍ 1-10

ഒരു വര്‍ഷം കൊഴിഞ്ഞുപോകുന്നുണ്ട്. അതിനാല്‍ ഇത്തരം ഒരു നീക്കം കൊഴിഞ്ഞുപോക്കിനെ അധികരിപികുകയും ആ വിദ്യാര്‍ഥികളെ വൈദഗ്ധ്യത്തെ പരിശീലനത്തിലേക്ക് തള്ളിവുടകയും ചെയ്യും. പല വിദഗ്ധരുടെയും അഭിപ്രായ പ്രകാരം ഇത് എസ്്‌സി, എസ്ടി, ഒബിസി, മുസ്്‌ലിം, മറ്റ് പിന്നാക്കം അടങ്ങുന്ന 80% വരുന്ന ജനവിഭാഗത്തെ വിദ്യാഭ്യാസത്തില്‍ നിന്ന് അകറ്റും.
ഇതിന്റെ കൂടെ കൂട്ടിവായിക്കപ്പെടേണ്ട ഒന്നാണ് 2016 ചൈല്‍ഡ് ലേബര്‍ അമെന്റ്‌മെന്റ് ആക്റ്റ്. ഈ നിമയപ്രകാരം കുട്ടികള്‍ക്ക് ഒഴിവുസമയങ്ങളില്‍ അവരുടെ കുടുംബത്തെ കൃഷിയിടങ്ങളില്‍ സഹായിക്കുകയോ വീട്ടുജോലികളില്‍ ഏര്‍പ്പെടുകയോ വനമേഖല ജോലികളില്‍ ഏര്‍പ്പെടുകയോ ചെയ്യാം. അതു കൂടാതെ വിനോദമേഖലകളിലും ഏര്‍പ്പെടാം. ബാലവേല നിരോധിക്കുന്നതിന് പകരം ആര്‍എസ്എസ്-മോദി ഗവണ്‍മെന്റ് കുട്ടികളെ ജാതിയടിസ്ഥാനത്തിലുള്ള ജോലി സംവിധാനത്തിലേക്കാണ് തള്ളിവിടുന്നത്. ഇത് ജാതീയവ്യവസ്ഥയെ പുനസ്ഥാപിക്കാനേ ഉപകാരപ്പെടൂ.
പഴയ മനുവാദങ്ങളെ പോലെ എന്‍ഇപിയും ദലിതരെയും പിന്നാക്കക്കാരെയും വിദ്യാഭ്യാസത്തില്‍ നിന്ന് അകറ്റുകയും വിദ്യാസമ്പന്നരായ ബ്രാഹ്്മണന്‍മാരെ പഴയ ഫ്യൂഡല്‍ മുതലാളികളെപോലെ ശക്തിപ്പെടുത്തുകയും ചെയ്യും.

Image result for Foreign Direct Investment, GIAN

എന്‍ഇപിയുടെ ഇത്തരം പരിഷ്‌കരണങ്ങള്‍ 80% വരുന്ന ഇന്ത്യന്‍ ജനതക്ക് വിദ്യാഭ്യാസം തിരസ്‌കരിക്കുക മാത്രമല്ല, അവരെ ആഗോള ഇംപീരിയലിസ്റ്റ് ശക്തികള്‍ക്ക് ഉപകരിക്കപ്പെടുന്ന പോലെയുള്ള ജോലികളിലേക്കു തരംതിരിക്കപ്പെടുന്നു. അതോടൊപ്പം ബ്രാഹ്്മണിക്കല്‍ ജാതി വ്യവസ്ഥയിലേക്കും.

എന്‍ഇപിയും ഉന്നത വിദ്യാഭ്യാസ മേഖലകളിലേക്കുള്ള നിര്‍ദേശങ്ങള്‍ WTO-GATS അഗ്രിമെന്റിന് ഉതുകുന്ന തരത്തിലാണ് GATS എഗ്രിമെന്റ് നിര്‍ദേശിക്കുന്ന ഗവണ്‍മെന്റ് ബോഡികള്‍ സിഇഒയെ നിയമിക്കുക, വിദ്യാഭ്യാസ ട്രൈബ്യൂണല്‍, കാംപസുകളില്‍ നിന്ന് വിദ്യാര്‍ഥി രാഷ്ട്രീയം നിര്‍ത്തലാക്കുക, സാമ്പത്തിക സ്വയംഭരണം, ഉന്നത വിദ്യാഭ്യാസ മേഖലയിലുള്ള വിദേശ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും നിര്‍ബന്ധിത പ്രവേശനം, യുജിസി, എഐസിടിഇ എന്നിവയുടെ പുനക്രമീകരണം, വിദേശ യൂണിവേഴ്‌സിറ്റികളുടെ ശാഖകളും സെന്റര്‍ ഓഫ് എക്‌സെലന്‍സുകളും ഇന്‍ക്രുബേഷന്‍ സെന്ററുകളും അനുവദിക്കുക, Foriegn Direct Investment, GIAN പ്രോഗ്രാം എന്നുള്ളവ എന്‍ഇപിയും മുന്നോട്ടു വെക്കുന്നു. അതില്‍ പകുതിയോളം നമ്മുടെ ഐഐടികളില്‍ നടപ്പാക്കി കഴിഞ്ഞതുമാണ്. ഇത്തരം നടപടികള്‍ നമ്മെ വീണ്ടും കോളനിവല്‍ക്കരണത്തിലേക്കാണ് നയിക്കുകയുള്ളൂ. ഉദാഹരണത്തിന് എംഎച്ച്ആര്‍ഡി യുഎസുമായി GIAN പ്രോഗ്രാം പ്രകാരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലേക്കായി 1000 ആധ്യാപകരെ എല്ലാ വര്‍ഷവും എടുത്തോളാം എന്ന് ഒരു Mou Sign ചെയ്തിട്ടുണ്ട്. 20 സെഷനുകള്‍ എടുക്കാന്‍ ഈ ഫാക്കല്‍ട്ടികള്‍ക്ക് 7.2 ലക്ഷം രൂപയാണ് ശമ്പളം. ഇത്തരിലുള്ള Mou കള്‍ ജര്‍മനി, കാനഡ മറ്റു യൂറോപ്യന്‍ രാജ്യങ്ങളുമായും ഉണ്ട്. ഇതിനായി ജോബ് ഫെയറുകള്‍ വരെ നടന്നു. എംഎച്ച്ആര്‍ഡി, ഇന്ത്യന്‍ പി.എച്ച്.ഡി ഹോള്‍ഡേഴ്‌സിന് അതിനുള്ള ക്വാളിറ്റി ഇല്ല എന്ന് പറയുന്നു. ഐഐടികളില്‍ 2600 ഉം ഐഐടി, എന്‍ഐടി, ഐഐഐടി, ഐഐഎസ്‌ഐആര്‍, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലായി 16000 ത്തോളം ഒഴിവുകള്‍ ഉണ്ട്. എന്‍.ഇ.പി/എംഎച്ച്ആര്‍ഡിയെ സംബന്ധിച്ചിടത്തോളം വിദേശ അധ്യാപകരാണ് ഇന്ത്യന്‍ വിദ്യാര്‍ഥികളേക്കാളും ആശങ്കയിലുള്ളത്. WTO-GATS, Mode-4, “Movement of natural person” ……..മായി വിദ്യാഭ്യാസ മേഖലയില്‍ Mou സൈന്‍ ചെയ്തിരിക്കുന്ന ഏത് രാജ്യത്തിനും മറ്റു രാജ്യത്തുള്ള അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമാണ് കൂടുതല്‍ പരിഗണന കൊടുക്കാന്‍ പറ്റു. ഇതേ പോലെ ഇന്ന് ഈ രാജ്യത്തെ എല്ലാ മേഖലഖലെയും ഡബ്ല്യു.ടി.ഒ ആണ് വിവിധ Mou കള്‍ ഉപയോഗിച്ച് ആഗോള കുത്തക താല്‍പ്പര്യങ്ങള്‍ക്കായി ചൂഷണം ചെയ്യുന്നത്.

ഈ രാജ്യത്തെ വിദ്യാര്‍ഥികളെ കാവിവല്‍ക്കരിക്കുക എന്ന ആര്‍എസ്എസ് അജണ്ട എംഎച്ച്ആര്‍ഡിയിലൂടെ സംസ്‌കൃതം നിര്‍ബന്ധിത ഭാഷ ആക്കുന്നതിലൂടെയും, ഐഐടികളില്‍ സംസ്‌കൃത സെല്‍ തുടങ്ങുന്നതിലൂടെയും പഴയ പുരാണങ്ങളിലെ മിത്തുകളെ തിരുകിക്കയറ്റുന്നതിലൂടെയും പ്രായോഗികമാക്കി തുടങ്ങി. ഇവര്‍ എന്‍ഇപിയിലൂടെ നമ്മെ നയിക്കാന്‍ ആഗ്രഹിക്കുന്നത് ആ പഴയ ഫ്യൂഡല്‍ യുഗത്തിന് സമാനമായ ആഗോള കുത്തക സംകാരത്തിന് അടിമപ്പെട്ടു ജീവിക്കുന്ന ജാതിപപരമായ വേര്‍തിരിക്കപ്പെട്ട ഒരു സമൂഹത്തിലേക്കാണ്. അതിനെ പ്രതിരോധിക്കേണ്ടത് നമ്മുടെ അടുത്ത തലമുറക്കായി ചെയ്യാവുന്ന ഏറ്റവും ചെറിയ പ്രതിരോധ പ്രവര്‍ത്തനമാണ്.

എന്‍ മുഹമ്മദ് ഷഫീഖ്

Previous ArticleNext Article