ജില്ലാ വാര്‍ത്തകള്‍

എസ്‌ഡിപിഐ സ്നേഹ ഭവനം ശ്യാമളക്ക് കൈമാറി

മഞ്ചേശ്വരം: (www.k-onenews.in) കഴിഞ്ഞ കുറെ വർഷങ്ങളായി പൊരിവെയ്ലത്തും മഴവെള്ളം ചോർന്നും  നരകയാധന അനുഭവിക്കുന്ന പൈവാളിക ബായിക്കട്ടപള്ളം ചെംറൂട്ട് ശ്യാമളയുടെ ചെറ്റ കുടിലിലെ ദുരിത ജീവിതം അഞ്ച് മാസങ്ങൾക്ക് മുമ്പാണ് കാസർകോട് വിഷൻ മാലോകരെ അറീക്കുന്നത് ആ കുടുംബത്തിന്റെ ദുരിതങ്ങൾ എസ്.ഡി.പി.ഐ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മനസ്സിലാക്കുകയും ഇവരുടെ വീടെന്ന സ്വപനം പൂർത്തികരിക്കാൻ മുന്നിട്ടിറങ്ങുകയും ചെയ്തു

ഇന്ന് തിങ്കളാഴ്ച (24-07-2017) രാവിലെ 10 മണിക്ക് അവരുടെ മതാചാരപ്രകാരം ലളിതമായ ചടങ്ങിൽ ഗ്രഹപ്രവേശനം നടത്തുകയും

എസ്.ഡി. പി.ഐ ജില്ലാ പ്രസിഡന്റ് എൻ.യു. അബ്ദുൽ സലാം വീടിന്റെ താക്കോൽ ശ്യാമളക്ക് കൈമാറുകയും ചെയ്തു
ചടങ്ങിൽ ജില്ലാ ഖജാഞ്ചി ഇഖ്ബാൽ ഹൊസങ്കടി, ജില്ലാ സെക്രട്ടറി ഖാദർ അറഫ
മണ്ഡലം ജനറൽ സെക്രട്ടറി അൻസാർ ഹൊസങ്കടി, മംഗൽപാടി പഞ്ചായത്ത്  പ്രസിഡന്റ് ബഷീർ ഹാജി എസ്.ഡി.ടി.യു ജില്ലാ കമ്മിറ്റി അംഗം എം എച്ച്.ഉമ്മർ, പ്രവാസി ഫോറം മണ്ഡലം കമ്മിറ്റി അംഗം അബ്ദുൽ റഷീദ് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഫാറൂഖ് പച്ചമ്പളം ബ്രാഞ്ച് പ്രസിഡന്റ് ബി.ആർ എം  മുഹമ്മദ് ,നസീർ പച്ചമ്പളം തുടങ്ങിയവർ സംബന്ധിച്ചു

Previous ArticleNext Article