Hot, അന്താരാഷ്ട്രം, കേരളം, ദേശീയം, പുതിയ വാർത്തകൾ

ഇസ്രായേലിന്റെ ധാർഷ്ട്യത്തിനെതിരെ അന്താരാഷ്ട്ര സമൂഹം ഒന്നിക്കുക : ഇ അബൂബക്കർ

ന്യുഡൽഹി: (www.k-onenews.in) അധിനിവിഷ്ട ജറുസലേമിലെ മസ്ജിദുല് അഖ്സയ്ക്കുമേല് ഇസ്രായേൽ തുടരുന്ന കടുത്ത നിയന്ത്രണവും ഫലസ്തീനികൾക്കു നേരെയുള്ള പീഡനവും അപലപനീയമെന്ന് പോപുലർ ഫ്രണ്ട് ചെയർമാൻ ഇ അബൂബക്കർ.

ഫലസ്തീനികൾക്ക് മസ്ജിദുൽ അഖ്സയിലേക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയും പരിസരത്തുള്ള ഔഖാഫ് ഓഫിസുകള് അടച്ചിട്ടിരിക്കുകയുമാണ്. ജൂത കുടിയേറ്റക്കാർ നിയമവിരുദ്ധമായ കൈയേറ്റങ്ങളിലൂടെ പള്ളിക്കു ചുറ്റുമുള്ള തൽസ്ഥിതി തുടരുന്നതിനും സമാധാനം നിലനിര്ത്തുന്നതിനും ഭീഷണിയാവുന്ന സംഘർഷങ്ങൾക്ക് വഴിവയ്ക്കുകയാണ്. നിലവിലെ സാഹചര്യം മുതലെടുത്ത് മേഖലയിൽ തങ്ങളുടെ പരമാധികാരം അടിച്ചേല്പ്പിക്കാനും ഫലസ്തീൻ മുസ്ലിംകളെ ബലമായി ഒഴിപ്പിച്ച് ജറുസലേമിനെ ജൂതനഗരമാക്കി മാറ്റാനുമാണ് ഇസ്രായേൽ നീക്കം. മസ്ജിദുല് അഖ്സിയിലേക്കെത്തുന്ന വിശ്വാസികളുടെ അവകാശത്തിനുനേരെ ജൂത രാഷ്ട്രം നടത്തുന്ന ധാര്ഷ്ട്യത്തിനെതിരേ മുസ്ലിംലോകം മുന്നോട്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.മുസ്ലിംകളുടെ ആദ്യ ഖിബ്ലയും മൂന്നു പരിശുദ്ധ ഗേഹങ്ങളിലൊന്നുമായ മസ്ജിദുല് അഖ്സ നശിപ്പിക്കാന് നടത്തുന്ന ശ്രമത്തിനെതിരേ സമ്മര്ദം ചെലുത്തണം. അന്തർദ്ദേശീയ നിയമങ്ങള്ക്കും ഫലസ്തീന് ജനതയുടെ മനുഷ്യാവകാശങ്ങള്ക്കും എതിരായ അതിക്രമങ്ങളുടെ ഉത്തരാവാദിത്തം ഇസ്രായേലിനുമേല് ചാര്ത്താന് അന്താരാഷ്ട്ര സമൂഹം തയ്യാറാവണം.ഐക്യരാഷ്ട്രസഭ അടിയന്തരമായി പ്രശ്നത്തില് ഇടപെടണമെന്നും പോപുലർ ഫ്രണ്ട് ചെയര്മാന് ഇ അബൂബക്കര് ആവശ്യപ്പെട്ടു.

Previous ArticleNext Article