Hot, അന്താരാഷ്ട്രം, പുതിയ വാർത്തകൾ

അൽജസീറ ചാനലിന് രാജ്യത്ത് നിരോധനമേർപ്പെടുത്തുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി

al jazeera office

ഇസ്രയേൽ: (www.k-onenews.in) അൽജസീറ ചാനലിന് രാജ്യത്ത് നിരോധനമേർപ്പെടുത്തുമെന്ന് ഇസ്രയേൽ. ജറുസലേം സംഘർഷവുമായി ബന്ധപ്പെട്ട വാർത്തകൾ നൽകിയതിലെ പോരായ്മകൾ ചൂണ്ടിക്കാട്ടിയാണ് ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു നിലപാട് കടുപ്പിച്ചത്.

പ്രദേശത്തെ ജനങ്ങളെ അക്രമാസക്തരാക്കുന്ന തരത്തിലുള്ള വാർത്തകൾ നൽകുന്നത് അൽജസീറ നിർബാധം തുടരുകയാണ്. ഇതിന് തടയിടണമെന്നും ചാനലിന്‍റെ പ്രവർത്തനം താത്കാലികമായി നിർത്തിവയ്ക്കണമെന്നും പലതവണ നിർദേശം നൽകിയിരുന്നു. നിയമവകുപ്പ് ഉദ്യോഗസ്ഥർക്കടക്കം ഇതു സംബന്ധിച്ച് നിർദേശവും നൽകിയിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല.  ഇനിയും ഇത് തുടർന്നാൽ നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്നും ചാനൽ നിരോധിക്കുമെന്നും നെതന്യാഹു അറിയിച്ചു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഈ വിവരം പുറത്തുവിട്ടത്.

Previous ArticleNext Article