Hot, ടെക്‌നോളജി

മലയാളത്തില്‍ ഉമ്മ, ഇംഗ്ലീഷില്‍ XOXO, ഫെയ്‌സ്ബുക്ക് നിറയെ ഉമ്മകള്‍

fb umma

ഫെയ്‌സ്ബുക്ക് ടൈംലൈനില്‍ ഉമ്മകളുടെ ബഹളമാണ്. മലയാളത്തില്‍ മാത്രമാണോ ഇതുള്ളത് എന്ന അന്വേഷണം കൊണ്ടെത്തിച്ചത് മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പോസ്റ്റിന് കീഴിലുള്ള കമന്റുകളിലാണ്. അവിടെ ഇതിന്റെ കാരണം തേടി കമന്റ് പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും മറുപടി ലഭിക്കാന്‍ സാധ്യത ഇല്ലാത്തതിനാല്‍ ഗൂഗിളിലേക്ക് ഇറങ്ങി സെര്‍ച്ച് ചെയ്തു. ഉത്തരം കിട്ടിയത് ചില പോളിഷ് വെബ്‌സൈറ്റുകളില്‍നിന്നാണ്. (www.k-onenews.in)

മലയാളത്തില്‍ മാത്രമല്ല ഉമ്മ, ഇംഗ്ലീഷിലുമുണ്ട്. മറ്റ് പ്രാദേശിക ഭാഷകളിലെ വിവരങ്ങൾ ലഭിച്ചിട്ടില്ല, കിട്ടുന്ന മുറയ്ക്ക് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. മലയാളത്തില്‍ ഉമ്മ എന്നാണെങ്കില്‍, ഇംഗ്ലീഷ് അക്ഷരങ്ങള്‍ XOXO എന്ന് ടൈപ്പ് ചെയ്താലും ഹൃദയം ഫെയ്‌സ്ബുക്കിലൂടെ പറന്നു കൊണ്ടിരിക്കും. സ്‌ക്രീന്‍ഷോട്ടും വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ടും അതിന്റെ ഗൂഗിള്‍ ട്രാന്‍സ്ലേഷന്‍ സ്‌ക്രീന്‍ഷോട്ടും താഴെ.

എന്താണ് ഇതിന്റെ കാരണം എന്ന് അന്വേഷിച്ചിട്ട് ഒരിടത്ത്‌നിന്നും ഉത്തരം കിട്ടിയിട്ടില്ല. ഫെയ്‌സ്ബുക്കില്‍ ഇത്തരം ആകാംക്ഷയുള്ള സംഗതികള്‍ക്ക് വേഗത്തില്‍ പോപ്പുലാരിറ്റി കിട്ടും എന്നത് കൊണ്ട് അവര്‍ ഉദ്ദേശിച്ചിരിക്കുന്നത് ഇതൊരു നിഗൂഢതയാക്കി വെയ്ക്കാന്‍ തന്നെയാണ്. വരുംദിവസങ്ങളില്‍ ഫെയ്‌സ്ബുക്ക് ഇതിന് മറുപടി നല്‍കുമെന്ന് പ്രതീക്ഷിക്കാം.

XOXO എന്ന യൂസേജ് ഇംഗ്ലീഷുകാര്‍ക്ക് പുതുമയുള്ളതല്ലാ എന്ന് വേണം മനസ്സിലാക്കാന്‍. ഹഗ്‌സ് ആന്‍ഡ് കിസസ് എന്നാണ് ഇതിന് വിക്കിപീഡിയ നല്‍കുന്ന അര്‍ത്ഥം. പഴയ കാലങ്ങളില്‍ എഴുതിയിരുന്ന എഴുത്തുകള്‍ക്ക് കീഴില്‍ XOXO എന്ന് രേഖപ്പെടുത്തിയിരുന്നു. ഇതാണ് ഇപ്പോള്‍ ഫെയ്‌സ്ബുക്കിലേക്ക് ഉമ്മകളും ഹൃദയചിഹ്നവുമായി എത്തിയിരിക്കുന്നത്.

Previous ArticleNext Article