Hot, കേരളം, പുതിയ വാർത്തകൾ

എകെജി സെന്ററിന് പൊലീസ് കാവല്‍; ചില നേതാക്കള്‍ക്ക് വധഭീഷണിയുണ്ടെന്ന് പൊലീസ്; തലസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരത്ത് ഇന്നലെ മുതല്‍ ആരംഭിച്ച ബിജെപി-സിപിഐഎം സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് കനത്ത ജാഗ്രത നിര്‍ദേശം നല്‍കി. കൂടുതല്‍ ആക്രമണങ്ങള്‍ ഒഴിവാക്കാനാണ് പൊലീസ് ജാഗ്രത നിര്‍ദേശം നല്‍കിയത്. തലസ്ഥാനത്തെ നഗരകേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കുകയും ചെയ്തു. അഞ്ഞൂറിലധികം പൊലീസുകാരെയാണ് വിവിധയിടങ്ങളിലായി നിയോഗിച്ചിരിക്കുന്നത്. തിരുവനന്തപുരം റെയ്ഞ്ച് ഐജിയുടെ നിര്‍ദേശ പ്രകാരം എകെജി സെന്ററിന് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തലസ്ഥാനത്തെ ചില നേതാക്കള്‍ക്ക് വധഭീഷണിയുണ്ടെന്നും പൊലീസ് അറിയിച്ചു. (www.k-onenews.in)

തിരുവനന്തപുരത്ത് ആക്രമണം നടന്ന സാഹചര്യത്തില്‍ കണ്ണൂരിലെ സിപിഐഎം-ബിജെപി പാര്‍ട്ടി ഓഫിസുകളിലും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് മണക്കാട് മേഖലയില്‍ ആരംഭിച്ച സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായിരുന്നു ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിനും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീടിനു നേരെയുമുളള ആക്രമണങ്ങള്‍. ഏഴ് സിപിഐഎം-ബിജെപി കൗണ്‍സിലര്‍മാരുടെ വീടുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായിരുന്നു.

Previous ArticleNext Article