Hot, കേരളം, പുതിയ വാർത്തകൾ, രാഷ്ട്രീയം

ആർഎസ്‌എസ്‌ നേതാവിന്റെ കൊലപാതകം; പിന്നിൽ ബിജെപി നേതാക്കൾ തന്നെയെന്ന് സ്വാമി ഹിമവൽ ഭദ്രാനന്ദ

തിരുവനന്തപുരം:(www.k-onenews.in)

തിരുവനന്തപുരത്ത്‌ ആർഎസ്‌എസ്‌ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിനു പിന്നിൽ ബിജെപി നേതാക്കളെന്ന ആരോപണവുമായി സ്വാമി ഹിമവൽ ഭദ്രാനന്ദ രംഗത്ത്‌.

മെഡിക്കൽ കോളജ്‌ കോഴ ഉൾപ്പെടെയുള്ള അഴിമതിയിൽ മുങ്ങിക്കുളിച്ച ബിജെപിയുടെ മുഖം രക്ഷിക്കാൻ അവർ തന്നെ ആസൂത്രണം ചെയ്ത കൊലപാതകമാണിതെന്ന് തന്റെ ഫേസ്‌ബുക്ക്‌ പേജിലൂടെ അദ്ധേഹം ഇക്കാര്യം വ്യക്തമാക്കി.

“കേരള സംസ്ഥാന ബി.ജെ.പിയുടെ അഴിമതി മറയ്‌ക്കാൻ ബി.ജെ.പിയിലെ നരഭോജികൾ തന്നെ സ്വന്തം സഹോദരനെ ഇത്തരത്തിൽ ക്രൂരമായി കൊലപ്പെടുത്തുമെന്ന് സംസ്ഥാനം കരുതിയില്ല. മിസ്റ്റർ കുമ്മനം നിങ്ങൾ ഈ പാപങ്ങൾ എവിടെ കൊണ്ടുപോയി മറയ്ക്കും “..

പോസ്റ്റ്‌ ചെയ്ത ഉടനെ സംഘപരിവാർ പ്രവർത്തകർ കമന്റ്‌ ബോക്സിൽ കൂട്ടമായെത്തി സ്വാമിക്ക്‌ നേരെ അസഭ്യം പറയുകയും ഭീഷണിയും മറ്റും തുടരുകയാണ്.

നേരത്തെ ചില ആർഎസ്‌എസ്‌ പ്രവർത്തകരെ കൊലപ്പെടുത്തിയ കേസുകളിൽ ആർഎസ്‌എസ്‌ പ്രവർത്തകർ തന്നെ അറസ്റ്റ്‌ ചെയ്യപ്പെട്ട സംഭവങ്ങൾ ഉണ്ടായിരിക്കെ സ്വാമിയുടെ ആരോപണം അവഗണിക്കാനാവില്ലെന്നാണു ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്‌.

അതേ സമയം, ഈ കൊലപാതകവുമായി സിപിഎമ്മിനു യാതൊരു ബന്ധവുമില്ലെന്നും വ്യക്തി വൈരാഗ്യമാവാം കൊലക്കു പിന്നിലെന്നും സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും വ്യക്തമാക്കി. ആർഎസ്‌എസ്‌ ബസ്തി കാര്യവാഹക്‌ ഇടവക്കോട്‌ രാജേഷിനെ ഇന്നലെ രാത്രി ശാഖ കഴിഞ്ഞ്‌ മടങ്ങവെ ശ്രീകാര്യത്ത്‌ വെച്ച്‌ കൊല്ലപ്പെടുത്തിയത്‌ സിപിഎമ്മാണെന്നാരോപിച്ച്‌ ‌ ഇന്ന് സംസ്ഥാന വ്യാപകമായി ഹർത്താലിനു ആഹ്വാനം ചെയ്തിരിക്കയാണ്.

വ്യാഴാഴ്ച രാത്രിയാണ് തിരുവനന്തപുരം നഗരത്തില്‍ സിപിഎം-ബിജെപി സംഘര്‍ഷം രൂക്ഷമായത്. ബിനീഷ് കോടിയേരിയുടെ വീടുൾപ്പെടെ സിപിഎം പ്രവര്‍ത്തകർക്കും വീടുകൾക്കും നേരെ ആക്രമണമുണ്ടായതിന്റെ പിന്നാലെ ബിജെപിയുടെ സംസ്ഥാന സമിതി ഓഫിസും ആക്രമിക്കപ്പെട്ടു. ഇതേ തുടർന്ന് നഗരത്തിൽ നിരോധനാജ്ഞ നിലനിൽക്കെയാണു കൊലപാതകം അരങ്ങേറിയത്‌.

Previous ArticleNext Article