Hot, കേരളം, ജില്ലാ വാര്‍ത്തകള്‍, പുതിയ വാർത്തകൾ

നീലേശ്വരത്ത്‌ ബിജെപി-സിപിഎം സംഘർഷം; പോലീസ്‌ ഗ്രനേഡ്‌ പ്രയോഗിച്ചു

IMG_8941

IMG_8940

നീലേശ്വരം:(www.k-onenews.in)

ബിജെപി സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹർത്താലിനിടെ നീലേശ്വരത്ത്‌ സംഘർഷം. സിപിഎം – ബിജെപി പ്രവർത്തകർ തമ്മിലാണു രാവിലെ പതിനൊന്ന് മണിയോടെ സംഘർഷം ഉടലെടുത്തത്‌. സംഘർഷത്തെ തുടർന്ന് പോലീസ്‌ ഗ്രനേഡ്‌ പ്രയോഗിച്ചു.

ആനച്ചാലിലെ സിപിഎം പ്രവർത്തകരായ കുട്ടാപ്പി, ശ്യാം, സാജൻ എന്നിവരെ ബിജെപി പ്രവർത്തകർ വഴിതടഞ്ഞ്‌ മർദ്ദിച്ചതോടെയാണു സംഘർഷങ്ങൾക്ക്‌ തുടക്കം. വിവരമറിഞ്ഞെത്തിയ സിപിഎം പ്രവർത്തകരും നഗരത്തിൽ സംഘടിച്ചതോടെ പോലീസ്‌ ലാത്തി വീശുകയും ഗ്രനേഡ്‌ പ്രയോഗിക്കുകയായിരുന്നു.

ആർഎസ്‌എസ്‌ അക്രമത്തിൽ പ്രതിഷേധിച്ച്‌ ഡിവൈഎഫ്‌ഐ പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി. നിരവധി സംഘപരിവാർ കൊടിമരങ്ങളും മറ്റും തകർക്കപ്പെട്ടിട്ടുണ്ട്‌.
മേഖലയിൽ പോലീസ്‌ സുരക്ഷാ സന്നാഹം ഊർജ്ജിതമാക്കിയിട്ടുണ്ട്‌.

തിരുവനന്തപുരത്ത്‌ ആർഎസ്‌എസ്‌ കാര്യവാഹ്ക്‌ കൊല്ലപ്പെട്ടതിനെതുടർന്നാണു ഹർത്താൽ ആചരിക്കുന്നത്‌.

Previous ArticleNext Article