Hot, അന്താരാഷ്ട്രം, പുതിയ വാർത്തകൾ, പ്രവാസി

കാരുണ്യം ചൊരിഞ്ഞ്‌ ഖത്തർ ചാരിറ്റി ; ആറു മാസത്തിനുള്ളിൽ‌ സൊമാലിയയിൽ നടപ്പിലാക്കിയത്‌‌ മൂന്നരക്കോടി റിയാലിന്റെ ജീവകാരുണ്യ പദ്ധതികൾ

IMG_8955

IMG_8954ദോഹ: (www.k-onenews.in)

ലോകമെമ്പാടും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി ശ്രദ്ധേയമാവുകയാണ് ഖത്തർ ചാരിറ്റി അധികൃതർ. ആഫ്രിക്കൻ രാജ്യമായ സൊമാലിയയില്‍ ജൂൺ മാസം വരെ മാത്രം ഖത്തര്‍ ചാരിറ്റി നടപ്പാക്കിയത് 290 ജീവകാരുണ്യ പദ്ധതികള്‍.

മൂന്നരക്കോടി റിയാല്‍ ചെലവിട്ടാണ് ഈ വര്‍ഷം ജൂണ്‍ വരെ ഇത്രയധികം പദ്ധതികള്‍ നടപ്പാക്കിയത്.
കുടിവെള്ളത്തിനായുള്ള കിണര്‍ കുഴിക്കല്‍, വിദ്യാഭ്യാസ, ആരോഗ്യ സമുച്ചയ നിര്‍മാണം, ബഹുസേവന കേന്ദ്രങ്ങള്‍, വരുമാന സമാഹരണ പദ്ധതികള്‍, സാമൂഹിക സ്‌പോണ്‍സര്‍ഷിപ്പ്, അടിയന്തര ദുരിതാശ്വാസ പദ്ധതി എന്നിവ ഉള്‍പ്പെടെയുള്ള പദ്ധതികളാണ് നടപ്പാക്കിയത്.
ഈ വര്‍ഷം അടുത്ത പകുതിയില്‍ 2.4 കോടി റിയാല്‍ ചെലവിട്ട് 610 പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് ഖത്തര്‍ ചാരിറ്റി പ്രസ്താവനയില്‍ അറിയിച്ചു.

ലോകത്തെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നായ സൊമാലിയയില്‍ ഏറ്റവും കൂടുതല്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത് ഖത്തര്‍ ചാരിറ്റിയാണ്. വരള്‍ച്ചബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനം. 2009 തുടക്കം മുതല്‍ 2017 ആദ്യ പകുതി വരെ നടപ്പാക്കിയ വന്‍കിട പദ്ധതികളിലൂടെ രണ്ട് ലക്ഷത്തോളം ജനങ്ങള്‍ക്കാണ് പ്രയോജനം ലഭിച്ചത്.

Previous ArticleNext Article