Hot, ജില്ലാ വാര്‍ത്തകള്‍, പുതിയ വാർത്തകൾ

കോട്ടപ്പുറത്ത്‌ സിനിമാ തിയറ്റർ നിർമിക്കാനുള്ള നീക്കം ഹൈക്കോടതി സ്റ്റേ ചെയ്തു

നീലേശ്വരം:(www.k-onenews.in)

കോട്ടപ്പുറത്ത്‌ പുതുതായി സിനിമാ തീയറ്റർ നിർമ്മിക്കാനുള്ള നീക്കം കേരള ഹൈക്കോടതി സ്റ്റേ ചെയ്തു.

സംസ്ഥാന ചലചിത്ര വികസന കോർപറേഷനുമായി ചേർന്ന് കോട്ടപ്പുറം സിഎച്ച്‌ മുഹമ്മദ്‌ കോയ സ്മാരക ഗവ:ഹയർസെക്കണ്ടറി സ്കൂൾ വികസനത്തിനു വേണ്ടി നീക്കി വെച്ച സ്ഥലത്ത്‌ സിനിമാ തിയറ്റർ നിർമ്മിക്കാനുള്ള നീലേശ്വരം നഗരസഭയുടെ നീക്കത്തിനെതിരെ നാട്ടുകാർ നൽകിയ ഹരജിയിലാണ് ഹൈക്കോടതി സ്റ്റേ ഉത്തരവ്‌.
കെഎഫ്‌ഡിസിയുടെ കീഴിൽ പത്തു കോടി രൂപ ചിലവിൽ തീയറ്റർ കോമ്പ്ലക്സ്‌ നിർമ്മിക്കാൻ കോട്ടപ്പുറത്തെ സ്ഥലം ലീസിനു നൽകാനായിരുന്നു നീക്കം. ഇതിനായി കഴിഞ്ഞയാഴ്ച്ച ചേർന്ന നഗരസഭാ കൗൺസിൽ യോഗം ഭരണാനുമതിയും നൽകിയിരുന്നു.
കോട്ടപ്പുറം വാർഡ്‌ കൗൺസിലർ എം. സാജിദയുടെ വിയോജനക്കുറിപ്പോടെയാണ് മുനിസിപ്പൽ അധികൃതർ ഈ നീക്കവുമായി മുന്നോട്ടു പോയത്‌.

എന്നാൽ, ഇതിനെ തുടക്കം മുതൽ തന്നെ വിദ്യാർത്ഥികളും നാട്ടുകാരും എതിർത്തിരുന്നു. മുസ്ലിം ലീഗ്‌, നാഷണൽ ലീഗ്‌, എസ്‌കെഎസ്‌എസ്‌എഫ്‌ , എസ്‌എസ്‌എഫ്‌ തുടങ്ങി വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടനകൾ തിയറ്ററിനെതിരെ രംഗത്ത്‌ വരികയും ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർക്ക്‌ നിവേദനം നൽകുകയും ചെയ്തിരുന്നു. ആഗസ്ത്‌ അഞ്ചിന് സ്കൂൾ വികസന സമിതി രൂപീകരണ യോഗം നടക്കാനിരിക്കയാണ്.

Previous ArticleNext Article