Hot, കേരളം, കർണാടക, പുതിയ വാർത്തകൾ

അബ്ദുന്നാസര്‍ മഅദനിക്ക് 15 ദിവസത്തെ കേരള സന്ദർശനത്തിനു സുപ്രീം കോടതി അനുമതി

mahdani 22

ബാംഗ്ലൂർ: (www.k-onenews.in) പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനിക്ക് 15 ദിവസത്തെ കേരള സന്ദർശനത്തിനു സുപ്രീം കോടതി അനുമതി നൽകി. ഓഗസ്റ്റ് ഒമ്പതിന് തലശ്ശേരിയില്‍ വെച്ചു നടക്കുന്ന മകന്റെ വിവാഹത്തിൽ പങ്കെടുക്കാനാണു അനുമതി.
ഓഗസ്റ്റ് ഏഴ് മുതല്‍ 14 വരെയാണു അദ്ധേഹം കേരളത്തിലുണ്ടാവുക.

മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ടാണ് മഅദനി നേരത്തെ കർണ്ണാടക എൻഐഎ കോടതിയിൽ നൽകിയ അപേക്ഷ തള്ളിയിരുന്നു. തുടർന്നാണു സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ എസ് എ ബോഡ്‌ബെ, നാഗേശ്വര്‍ റാവു എന്നിവരടങ്ങിയ ബഞ്ചാണ് ഹരജി പരിഗണിച്ചത്.
അതേസമയം, അസുഖബാധിതതയായി കഴിയുന്ന മാതാവിനെ കാണുന്നതിന് മഅ്ദനിക്ക് കേരളത്തിലെത്താന്‍ കോടതി അനുമതി നല്‍കിയിരുന്നു. പക്ഷാഘാതം ബാധിച്ച പിതാവ് അബ്ദുസ്സമദിനെ കാണണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പിതാവിന്റെ രോഗം വ്യക്തമാക്കുന്ന ചികിത്സാ രേഖകള്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് പറഞ്ഞ് കോടതി ഇത് നിഷേധിക്കുകയായിരുന്നു.
പിതാവിനെ കാണാനും മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനും അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് മഅ്ദനി സുപ്രീം കോടതിയെ സമീപിച്ചത്. 2013 മാര്‍ച്ച് പത്തിന് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നുവെന്നും ഹരജിയില്‍ മഅ്ദനിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

Previous ArticleNext Article