ജില്ലാ വാര്‍ത്തകള്‍, പുതിയ വാർത്തകൾ

റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുക; കാസറഗോട്ട്‌ നാളെ ഹൈവെ ഉപരോധിക്കും

കാസർഗോഡ്:(www.k-onenews.in)

കാസർഗോഡ് നഗരത്തിലെ നാഷണൽ ഹൈവേ ഉൾപ്പെടെയുള്ള റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ നാളെ‌ ഹൈവേ ഉപരോധിക്കും.
എസ് ഡി ടി യു കാസർഗോഡ്‌ മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രാവിലെ പത്ത്‌ മണി മുതൽ പുതിയബസ്റ്റാൻഡ്‌ പരിസരത്താണ് പ്രതിഷേധം നടക്കുന്നത്‌.
നിലവിൽ ജനങ്ങൾക്ക്‌ സുരക്ഷിതമായി യാത്ര ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. ദിനം പ്രതി നിരവധി പേർ അപകടത്തിൽ പെടുകയും ചെയ്യുന്നുണ്ട്‌.
ഇതിനെതിരെ അധികൃതർക്ക് പരാതി നൽകിയിട്ടും ഇത് വരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

ജനങ്ങളുടെ സുരക്ഷാ ഉറപ്പ് വരുത്തുക, റോഡിൻറെ ശോചനീയാവസ്ഥ പരിഹരിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എസ് ഡി ടി യു സംഘടിപ്പിക്കുന്ന ഹൈവേ ഉപരോധ സമരത്തിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും സഹകരിക്കണമെന്ന് കാസർഗോഡ് മേഖലാ കമ്മിറ്റി ഭാരവാഹികൾ അഭ്യർത്ഥിച്ചു.

Previous ArticleNext Article