Hot, കേരളം, കർണാടക, പുതിയ വാർത്തകൾ

കെ.സുരേന്ദ്രനും കോഴക്കുരുക്കിൽ;ബാംഗ്ലൂരിലെ ശിവാസ് ഗേറ്റ് വേ ഹോട്ടൽ ഒമ്പതര കോടി രൂപയ്ക്ക് സുരേന്ദ്രൻ വാങ്ങി

IMG_7752

സംസ്ഥാന ബിജെപി ഘടകത്തെ പിടിച്ചുലച്ചു കൊണ്ട് കോഴ വിവാദം കത്തിക്കാളുന്നതിനിടെ കെ. സുരേന്ദ്രനെതിരെ ബാംഗ്ലൂരിൽ റിസോർട്ട് ഹോട്ടൽ വാങ്ങിയതായി ആരോപണം. ശിവാസ് ഗേറ്റ് വേ എന്ന ഹോട്ടൽ ഒമ്പതരകോടി രൂപ നൽകി സുരേന്ദ്രൻ വാങ്ങിയെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. മലബാറിലെ സമ്പന്ന വ്യവസായ സമൂഹവുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള സാമ്പത്തിക ഇടപാടുകൾ സുരേന്ദ്രൻ നടത്തുന്നുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്. കേന്ദ്ര സർക്കാരിന്റെ ധനകാര്യ വകുപ്പിന് കീഴിലുള്ള ഇൻകം ടാക്സ്, എൻഫോഴ്സ്മെന്റ് വിഭാഗങ്ങളുമായി ബന്ധപ്പെട്ട് വരുന്ന പ്രശ്നങ്ങൾ ഡീൽ ചെയ്താണ് ധനസമ്പാദനമെന്നാണ് ആരോപണം. ചോദിക്കുന്ന പണം നൽകാത്തവരെ പരാതി നൽകിച്ച് കുടുക്കുന്ന അവസ്ഥയുമുണ്ടെന്ന് പറയപ്പെടുന്നു. (www.k-onenews.in)

മഞ്ചേശ്വരത്തെ തോറ്റ MLA എന്ന പരിഹാസത്തിൽ നിന്ന് തെരഞ്ഞെടുപ്പ് കേസിലൂടെ ജയിച്ച് കയറാമെന്ന മോഹവുമായി ഇറങ്ങിത്തിരിച്ചെങ്കിലും സുരേന്ദ്രൻ ഹാജരാക്കിയ ലിസ്റ്റിലെ പരേതരെല്ലാം കോടതിയിൽ നേരിട്ട് ഹാജരായി തങ്ങൾ ജീവിച്ചിരിക്കുന്നു എന്ന് ബോദ്ധ്യപ്പെടുത്തി. ബിജെപിയിലെ ഇരുഗ്രൂപ്പുകളും അഴിമതിക്കുരുക്കിൽ പെട്ടതിനാൽ സംഘടന അന്വേഷണം നടത്തി നടപടിയെടുക്കില്ല എന്നത് ഉറപ്പാണ്. എം ടി.രമേശുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളാണ് സുരേന്ദ്രന്റെ ഹോട്ടൽ കച്ചവടം പുറത്ത് കൊണ്ടുവന്നത്.

Previous ArticleNext Article