Hot, കേരളം, പുതിയ വാർത്തകൾ, രാഷ്ട്രീയം

സേഠ്‌ സാഹിബ്‌ സ്മാരക മന്ദിരത്തിനു വേണ്ടി പിരിച്ച ഫണ്ടിൽ അഴിമതി; ഐഎൻഎല്ലിൽ പൊട്ടിത്തെറി, പുതിയ പാർട്ടിയുമായി ഒരു വിഭാഗം രംഗത്ത്‌

IMG_8981

കോഴിക്കോട്‌:(www.k-onenews.in)

ഇന്ത്യൻ നാഷണൽ ലീഗ്‌ വീണ്ടും പിളർന്നു. ഐഎൻഎൽ സ്ഥാപക നേതാക്കളിലൊരാളും പാർട്ടി സംസ്ഥാന വൈസ്‌ പ്രസിഡണ്ടുമായ വികെ അലവി ഹാജിയുടെ നേതൃത്വത്തിലാണ് ഒരു വിഭാഗം പ്രവർത്തകർ പാർട്ടി വിട്ടത്‌.
ഇവർ സേഠ്‌ സാഹിബ്‌ സാംസ്കാരിക വേദി എന്ന പുതിയ സംഘടനയും രൂപീകരിച്ചിട്ടുണ്ട്‌.
ഇബ്രാഹിം സുലൈമാൻ സേഠ്‌ സാഹിബിന്റെ ആശയ ആദർശങ്ങൾ ബലി കഴിച്ച നേതൃത്വമാണ് നിലവിൽ പാർട്ടിക്കുള്ളതെന്ന് ഇവർ ആരോപിക്കുന്നു.(www.k-onenews.in) ഐഎൻഎൽ സംസ്ഥാന കമ്മറ്റി ഓഫീസിനു വേണ്ടി നിർമ്മിക്കാനുദ്ദേശിച്ച സേഠ്‌ സാഹിബ്‌ സ്മാരക മന്ദിര നിർമാണത്തിനു പിരിച്ച ഒരു കോടി രൂപ തിരിമറി നടത്തിയെന്നും ഇവർ ആരോപിക്കുന്നു. സംസ്ഥാന കമ്മറ്റി ഓഫീസിനു വേണ്ടി പിരിച്ച പണം എന്തിനു ചിലവഴിച്ചുവെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കണമെന്ന് സാംസ്കാരിക വേദി ആവശ്യപ്പെട്ടു.

ചില സംസ്ഥാന നേതാക്കളുടെ വ്യക്തി താൽപര്യമാണ് പാർട്ടിയിൽ അടിച്ചേൽപ്പിക്കുന്നതെന്നും ദേശീയ നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച്‌ നേരത്തെ പാർട്ടി വിട്ട രണ്ടു പേർ ഇപ്പോഴും സംസ്ഥാന കമ്മറ്റി ഭാരവാഹികളായി ഇരിക്കുന്നത്‌ പാർട്ടിയുടെ പൂർണ്ണ തകർച്ചയാണു സൂചിപ്പിക്കുന്നതെന്നും ഇവർ വ്യക്തമാക്കി.

നേരത്തെ സേഠ്‌ സാഹിബിന്റെ മക്കളും പ്രമുഖ നേതാക്കളും ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ഒരു വിഭാഗം‌ മുസ്‌ലിം ലീഗിൽ ചേർന്നതോടെ ദുർബലമായിരുന്ന ഐഎൻഎൽ സംസ്ഥാന ഘടകം കൂടുതൽ ദുർബലമാവുകയാണ്. വീണ്ടും പിളർപ്പുണ്ടാകുന്നതോടെ എൽഡിഎഫ്‌ പ്രവേശനമെന്ന സ്വപ്നവും അവസാനിക്കാനാണ് സാധ്യത.

അഷ്‌റഫ്‌ പുറവൂർ പ്രസിഡണ്ടായും കരീം പുതുപ്പാടി ജനറൽ സെക്രട്ടറിയായും പി സലീം ട്രഷററുമായാണു സേഠ്‌ സാഹിബ്‌ സാംസ്കാരിക വേദി രൂപീകരിച്ചിട്ടുള്ളത്‌.
ദളിത്‌ ന്യൂനപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളോടും നവസാമൂഹിക പ്രസ്ഥാനങ്ങളോടും യോജിച്ച്‌ പ്രവർത്തിക്കുമെന്നും നേതാക്കൾ അറിയിച്ചു.

Previous ArticleNext Article