Hot, കേരളം, ദേശീയം, പുതിയ വാർത്തകൾ

ഡോ.ഹാദിയ കേസ്‌; ആവശ്യപ്പെട്ടാല്‍ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ഹാദിയയെ നേരിട്ട് ഹാജരാക്കേണ്ടിവരുമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി:(www.k-onenews.in)
ഇസ്‍‌ലാം മതം സ്വീകരിച്ചതിന്‍റെ പേരില്‍ ഡോ.ഹാദിയ-ഷഫിൻ ജഹാൻ ദമ്പതികളുടെ വിവാഹം റദ്ദ് ചെയ്ത കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത്‌ സുപ്രീം കോടതിയിൽ നൽകിയ അപ്പീലിൽ നിർണ്ണായക പരാമർശം.
കോടതി ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനുള്ളില്‍ ഹാദിയയെ നേരിട്ട് ഹാജരാക്കേണ്ടി വരുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസിലെ മുഴുവന്‍ രേഖകളും ഹാജരാക്കണം. എന്‍ ഐ എ ക്ക് നോട്ടീസ് അയക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഹാദിയയുടെ വിവാഹം റദ്ദ് ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി നടപടി. ഹരജിക്കാരനു വേണ്ടി
പ്രമുഖ അഭിഭാഷകൻ കപിൽ സിബലാണ് ഹാജരായത്‌.

Previous ArticleNext Article