Hot, കേരളം, ദേശീയം, പുതിയ വാർത്തകൾ, രാഷ്ട്രീയം

രാഹുൽ ഗാന്ധിക്ക്‌ നേരെ ആർഎസ്‌എസ്‌ വധശ്രമം; ഗുജറാത്ത്‌ മുഖ്യമന്ത്രിയെ അവിടത്തെ ഗവർണ്ണർ വിളിപ്പിക്കുമോയെന്ന് വിടി‌ ബൽറാം എംഎൽഎ

ഗുജറാത്ത്‌:(www.k-onenews.in)

എഐസിസി വൈസ്‌ പ്രസിഡണ്ട്‌ രാഹുൽ ഗാന്ധിക്ക്‌ നേരെ ഗുജറാത്തിൽ വധശ്രമം.
വെള്ളപ്പൊക്ക ദുരിത ബാധിതരെ സന്ദർശിക്കവേയായിരുന്നു ബിജെപി പ്രവർത്തകരുടെ ആക്രമണം.
ആക്രമണത്തിൽ വാഹനം തകർന്നു, സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ടെങ്കിലും രാഹുൽ ഗാന്ധി സുരക്ഷിതനാണ്.

കല്ലേറുകൾ‌ കൊണ്ടോ അക്രമണം കൊണ്ടോ നിങ്ങൾക്ക്‌ ഞങ്ങളെ തടയാനാവില്ലെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു.

രാഹുൽ ഗാന്ധിക്ക്‌ നേരെ നടന്ന അക്രമത്തിൽ രാജ്യമെങ്ങും പ്രതിഷേധം കനക്കുകയാണ്.

#ShameOnBJP എന്ന ഹാഷ് ടാഗ്‌ പ്രതിഷേധം സോഷ്യൽ മീഡിയയിലും വ്യാപിക്കുന്നുണ്ട്‌.
സംസ്ഥാനത്തെ ക്രമസമാധാനം തകർന്നെന്ന് പറഞ്ഞ്‌ ഗുജറാത്ത്‌ ഗവർണ്ണർ മുഖ്യമന്ത്രിയെ രാജ്‌ഭവനിലേക്ക്‌ വിളിപ്പിക്കുമോയെന്ന് കോൺഗ്രസ്‌ നേതാവ്‌ വിടി ബൽറാം ചോദിച്ചു,
തന്റെ ഫേസ്‌ബുക്ക്‌ പേജിലൂടെയാണ് അദ്ധേഹം ഇക്കാര്യം വ്യക്തമാക്കിയത്‌.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത്‌ ആർഎസ്‌എസ്‌ കാര്യവാഹക്‌ കൊല്ലപ്പെട്ടപ്പോൾ ചട്ടവിരുദ്ധമായി ഗവർണ്ണർ മുഖ്യമന്ത്രിയെ വിളിപ്പിച്ചിരുന്നു. ഇക്കാര്യം പരോക്ഷമായി സൂചിപ്പിച്ചാണ് ബൽറാമിന്റെ അഭിപ്രായം‌.

പോസ്റ്റ്‌ ചുവടെ;

കോൺഗ്രസ്‌ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക്‌ നേരെ ഗുജറാത്തിൽ സംഘ്‌ പരിവാറിന്റെ ആക്രമണം. അസഹിഷ്ണുക്കളായ ഭീരുക്കളുടെ രീതിയാണ്‌ കായികമായുള്ള ഇത്തരം ആക്രമണങ്ങൾ. തീവ്രവാദികളാൽ അറുംകൊല ചെയ്യപ്പെട്ട രണ്ട്‌ രക്തസാക്ഷികളുടെ കുടുംബത്തിലെ അംഗമായ അദ്ദേഹത്തിന് ഇന്ത്യയിലെ ഏറ്റവും കനത്ത എസ് പി ജി സംരക്ഷണം ഉണ്ടായിട്ടും ഇങ്ങനെയൊരു അനുഭവമുണ്ടായത്‌ അതീവ ഗൗരവത്തോടെ കാണേണ്ടതാണ്‌.

ഏതായാലും ക്രമസമാധാന നില തകർന്നതിനേക്കുറിച്ചന്വേഷിക്കാൻ ഗുജറാത്ത്‌ മുഖ്യമന്ത്രിയെ അവിടത്തെ ഗവർണ്ണർ ഇന്ന് തന്നെ സമ്മൺ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

Previous ArticleNext Article