Hot, കേരളം, ദേശീയം, പുതിയ വാർത്തകൾ

ഹരിയാനയിൽ കൊല്ലപ്പെട്ട ഹാഫിള് ജുനൈദിന്റെ കുടുംബത്തിനു ധനസഹായമായി 10 ലക്ഷം രൂപ നൽകുമെന്ന് സിപിഎം

IMG_9014

തിരുവനന്തപുരം:(www.k-onenews.in)

ഹരിയാനയിൽ ആർഎസ്‌എസുകാർ കൊലപ്പെടുത്തിയ ഹാഫിസ്‌ ജുനൈദിന്റെ കുടുംബത്തിനു ധനസഹായം നൽകാൻ സിപിഎം സംസ്ഥാന കമ്മറ്റി തീരുമാനിച്ചു.
പത്ത്‌ ലക്ഷം രൂപയാണ് സിപിഎം സംഭാവനയായി പിരിച്ചുനൽകുക.

കഴിഞ്ഞ പെരുന്നാൾ തലേന്ന് ഡൽഹിയിൽ നിന്നും ഹരിയാനയിലേക്കുള്ള യാത്രാ മധ്യേയാണ് ജുനൈദ്‌ ക്രൂരമായി ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തത്‌. ഈയിടെ ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ജുനൈദിന്റെ കുടുംബം കാണാനെത്തിയിരുന്നു. പോളിറ്റ്‌ ബ്യൂറോ അംഗം വൃന്ദ കാരാട്ടിനൊപ്പമാണ് കുടുംബം മുഖ്യമന്ത്രിയെ കണ്ട്‌ സഹായമഭ്യർത്ഥിച്ചത്‌. തുടർന്ന് പാർട്ടി കേരള ഘടകം പത്തു ലക്ഷം രൂപ ജനങ്ങളിൽ നിന്ന് പിരിവെടുത്ത്‌ നൽകാൻ സിപിഎം സംസ്ഥാന കമ്മറ്റി തീരുമാനിക്കുകയായിരുന്നു.
പാർട്ടി കേന്ദ്ര കമ്മറ്റി മുഖേനയായിരിക്കും സഹായമെത്തിക്കുകയെന്ന് നേതൃത്വം അറിയിച്ചു.

Previous ArticleNext Article