ജില്ലാ വാര്‍ത്തകള്‍

മുഹമ്മദ് അസ്ഹറുദ്ദീനെ കാസര്‍കോട് ക്രിക്കറ്റ് ഫോറം അനുമോദിക്കുന്നു

കാസര്‍കോട് : (www.k-onenews.in) ഭാവി കായിക കേരളത്തിന്റെ പ്രതീക്ഷയായ രഞ്ജിതാരം വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് ഹോട്ടല്‍ സിറ്റിടവറില്‍ നടക്കുന്ന അനുമോദന ചടങ്ങില്‍ ജില്ലയിലെ രാഷ്ട്രീയ, സാമൂഹിക, കലാകായിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

ജൂനിയര്‍ ക്രിക്കറ്റ് മത്സരങ്ങളില്‍ കേരളത്തിന് ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച കഴിഞ്ഞ രണ്ടു വര്‍ഷമായി കേരള രഞ്ജി ടീമില്‍ ഇടം നേടിയ കാസര്‍കോടിന്റെ അസ്ഹറുദ്ദീന്‍ കേരള ക്രിക്കറ്റിനും ഇന്ത്യന്‍ ക്രിക്കറ്റിനും വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ സെലക്ഷന്‍ ട്രയലില്‍ പങ്കെടുത്ത അസ്ഹറുദ്ദീന്‍ വരും സീസണില്‍ വന്‍ പ്രതീക്ഷയാണ് വെച്ചുപുലര്‍ത്തുന്നത്. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച ചതുര്‍ദിന മത്സരത്തില്‍ കേരളത്തിനായി ഗുജറാത്തിനെതിരെ നേടിയ 141 റണ്‍സ് അടക്കം 329 റണ്‍സ് നേടി കേരള ടീമിന്റെ ടോപ് സ്‌കോററായി അസ്ഹറുദ്ദീന് മാറാന്‍ കഴിഞ്ഞു. 201718 രഞ്ജീ സീസണില്‍ ബാറ്റിംഗ് ഫോം തുടരുന്ന അസ്ഹറുദ്ദീനുമേല്‍ കേരള ക്രിക്കറ്റ് വെച്ചുപുലര്‍ത്തുന്നത്.

ചടങ്ങില്‍ 201617 എ ഡിവിഷന്‍ ചാമ്പ്യന്മാരായ ഇഖ്വാന്‍സ് അടുക്കത്ത് ബയലിനെ ഉപഹാരം നല്‍കി അനുമോദിക്കും.

Previous ArticleNext Article